വ​ന​മ​ഹോ​ത്സ​വ​ം: വൃ​ക്ഷ​തൈ ന​ട്ടു
Thursday, July 2, 2020 11:55 PM IST
പേ​രാ​മ്പ്ര: വ​ന മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്കര​ണ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഡി​വി​ഷ​നും പേ​രാ​മ്പ്ര സി​കെ​ജി​എം ഗ​വ. കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി കോ​ളജ് കാ​മ്പ​സി​ല്‍ വൃ​ക്ഷ​തൈ ന​ട്ടു.
പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പൽ ഡോ. ​വ​ത്സ​ല കി​ഴ​ക്കേ​കാ​ര്‍​മ്മേ​ല്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം. സു​രേ​ഷ്, ഇ. ​ശി​ഖ, അ​സി. പ്ര​ഫ​സ​ര്‍​മാ​രാ​യ വി.​ടി. സ​ത്യ​ന്‍, ടി.​വി. നി​ശാ​ന്ത്, ക​ലാ​രാ​ജ​ന്‍, പി.​കെ. ബി​ന്ദു, പി. ​അ​ഫ്‌​സ​ല്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ടി.​എം. അ​നി​ല്‍​കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ടി. ​സു​രേ​ഷ്, ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ എം. ​സ​ജീ​ഷ് സി.​എം. ര​ജീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.