പൊ​ന്നാ​നി ട്രി​പ്പി​ൾ ലോ​ക്ക്: സാ​മൂ​ഹി​ക​വ്യാ​പ​ന പ​രി​ശോ​ധ​ന ഊർജിതം
Tuesday, June 30, 2020 11:54 PM IST
എ​ട​പ്പാ​ൾ: പൊ​ന്നാ​നി താ​ലൂ​ക്കി​ലെ എ​ട​പ്പാ​ൾ മേ​ഖ​ല​യി​ലെ കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​ന പ​രി​ശോ​ധ​ന ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ത്തം​ഗ റാ​പ്പി​ഡ് ടെ​സ്റ്റ് സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.
എ​ട​പ്പാ​ളി​ലെ​ത്തി​യ സം​ഘം ആ​ദ്യം എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ൽ​സി​ലെ നി​ല​വി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ സ​ക​ഴി​യു​ന്ന ജീ​വ​ന​ക്കാ​ർ ,രോ​ഗി​ക​ൾ, കൂ​ട്ടി​രു​പ്പു​കാ​ർ എ​ന്നി​വ​രു​ടെ സ്ര​വ​മാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​വി​ടു​ത്തെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും ഒ​രു പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യാ​ടെ പ​രി​ശോ​ധ​ക സം​ഘം ശു​ക​പു​രം ഹോ​സ്പി​റ്റ​ലി​ലാ​ണ് ക്യാ​ന്പ് ചെ​യ്ത​ത്. ഇ​വി​ടു​ത്തെ ജ​ന​റ​ൽ മെ​ഡി​സ​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​ക്കും ര​ണ്ടു പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രി​ക​ൾ​ക്കും കോ​വി​ഡ് വെ​ള്ളി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രാ​ത്രി​യി​ൽ പ​രി​ശോ​ധ​ക സം​ഘം വീ​ണ്ടും എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ൽ​സി​ലേ​ക്ക് ക്യാ​ന്പ് മാ​റ്റി​യി​ട്ടു​ണ്ട്.
ര​ണ്ടു ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 1400 ൽ​പ്പ​രം ആ​ളു​ക​ളെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നു​ണ്ട്. ര​ണ്ടു ആ​ശു​പ​ത്രി​ക​ളി​ലെ​യും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മേ സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു.
കോ​വി​ഡ് രോ​ഗ വ്യാ​പ​ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നു എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലും വ​ട്ടം​കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.
അ​തേ​സ​മ​യം ഡോ​ക്ടേ​ഴ്സി​നും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു എ​ട​പ്പാ​ളി​ലെ ആ​ശു​പ​ത്രി​ക​ൾ അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ഭ​ര​ണ കൂ​ടം ഉ​ത്ത​ര​വി​ട്ട​തു രോ​ഗി​ക​ളെ വ​ലി​യ ഭ​യ​പ്പാ​ടി​ലേ​ക്കും പ്ര​തി​സ​ന്ധി​യി​ലേ​ക്കും ത​ള്ളി വി​ട്ടു. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ൽ​സി​ലെ പ്ര​സ​വ വി​ഭാ​ഗ​വും ഹൃ​ദ​യ ചി​കി​ൽ​സാ വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​പ്പി​ക്കണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന.