ക​ല്ലാ​നോ​ട് സ്കൂ​ളിന് 16ാം ത​വ​ണ​യും നൂ​റു​മേ​നി
Tuesday, June 30, 2020 11:53 PM IST
കൂ​രാ​ച്ചു​ണ്ട്: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ തു​ട​ർ​ച്ച​യാ​യി 16-ാം ത​വ​ണ​യും ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ നൂ​റു​മേ​നി. 113 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തിൽ 15 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ക​ര​സ്ഥ മാ​ക്കി. കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂളും നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 190 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 35 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ 210 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 208 പേ​ർ വി​ജ​യി​ച്ചു 27 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ക​ര​സ്ഥമാ​ക്കി.