മാ​ര്‍​ച്ചും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘടിപ്പിച്ചു
Tuesday, June 30, 2020 11:52 PM IST
‌താ​മ​ര​ശേ​രി: കൃ​ഷി ന​ശി​പ്പി​ക്കാ​നെ​ത്തി​യ കാ​ട്ടു പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്ന ക​ര്‍​ഷ​ക​ന്‍ ജോ​ര്‍​ജ് ജോ​സ​ഫ് ഇ​ട​പ്പാ​ട്ടു​കാ​വു​ങ്ക​ലി​ന് ന​ല്‍​കി​യ എം​പാ​ന​ല്‍ അ​നു​മ​തി ഡി​എ​ഫ്ഒ റ​ദ്ദാ​ക്കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ആ​ര്‍​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. ചു​ങ്കം ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​ആ​രം​ഭി​ച്ച ക​ര്‍​ഷ​ക മാ​ര്‍​ച്ച് ആ​ര്‍​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്നി​ല്‍ താ​മ​ര​ശേ​രി പോ​ലീ​സ് ത​ട​ഞ്ഞു.
തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ​മ്മ മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​സ​ന്‍​സ് അ​ടി​യ​ന്തര​മാ​യി തി​രി​കെ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ശക്തമായ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​വ​ര്‍ പറഞ്ഞു. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​സ​ര്‍​ക്കോ​ട് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ള്ള ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളെ സം​ഘ​ടി​പ്പി​ച്ച് സ​മ​രം ന​ട​ത്തി സ​ര്‍​ക്കാ​രിന്‍റെ ശ്ര​ദ്ധ​യി​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തി​ക്കു​മെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ജീ​വ​നും കൃ​ഷി​യി​ട​വും സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി ക​ര്‍​ഷ​ക​ര്‍ ഒ​രു​മി​ച്ച് നി​ന്ന് പോ​രാ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദേ​വ​സ്യ കാ​ളം​പ​റ​മ്പി​ല്‍, ബി​ജു ക​ണ്ണ​ന്ത​റ, ത​മ്പി പ​റ​ക​ണ്ട​ത്തി​ല്‍, ജോ​യ് ക​ണ്ണ​ഞ്ചി​റ, ബാ​ബു പു​തു​പ​റ​മ്പി​ല്‍, മാ​ക്സി ജോ​സ് കൈ​ന​ടി, താ​രാ​രാ​ജ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ക​ര്‍​ഷ​ക​ന്‍റെ എം​പാ​ന​ല്‍ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ശേ​രി ബി​ഷ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ താ​മ​ര​ശേ​രി ആ​ര്‍​എ​ഫ്ഒ പി. ​സു​ധീ​ര്‍ നെ​രോ​ത്തി​ന് നി​വേ​ദ​നം നൽകി. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​തി​രേ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ ലം​ഘ​ന​ത്തി​ന് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.