കു​ന്നി​ടി​ച്ച് മ​ണ്ണ്നീ​ക്ക​ൽ: ഭീ​തി​യോ​ടെ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ
Tuesday, June 30, 2020 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: കു​ന്നി​ടി​ച്ച് മ​ണ്ണ് നീ​ക്ക​ുന്നതിന്‍റെ ഭീ​തി​യി​ൽ സ​മീ​പ​വാ​സി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം വാ​ർ​ഡ് കാ​ള​ങ്ങാ​ലി​യി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി വ​ൻ​തോ​തി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണ് നീ​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് വൃ​ദ്ധ​ദ​മ്പ​തി​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ കു​ന്നി​ടി​ക്കു​ന്ന​തും മ​റ്റും പ​രി​സ്ഥി​തി പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന നി​യ​മ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്. ഇ​വ​ർ കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ന​ട​പ​ടി​ക​ളു​ടെ പി​ന്നി​ൽ മ​ണ്ണ് ലോ​ബി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പ്ര​കൃ​തി​ക്ക് കോ​ട്ടം ത​ട്ടു​ന്ന രീ​തി​യി​ൽ ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ.​കെ. പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.