തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​ർ അ​പേ​ക്ഷ ന​ൽ​ക​ണം: റേ​ഞ്ച​ർ
Thursday, June 4, 2020 11:14 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കൃ​ഷി​ഭൂ​മി​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ക്കാ​ൻ ഒ​രു​ങ്ങി പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലും വ​നം വ​കു​പ്പ്. അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു ലൈ​സ​ൻ​സു​ള്ള തോ​ക്ക് കൈ​വ​ശ​മു​ള്ള ക​ർ​ഷ​ക​ർ ലൈ​സ​ൻ​സ് കോ​പ്പി സ​ഹി​തം അ​പേ​ക്ഷ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്നു റേ​ഞ്ച​ർ അ​റി​യി​ച്ചു.
അ​തേ​സ​മ​യം ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ൾ ക​ർ​ഷ​ക​രു​ടെ പ​ക്ക​ൽ നി​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലേ​ക്കു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്നെ മാ​റ്റി​യ​താ​ണെ​ന്നും ഇ​തൊ​ക്കെ പ​രി​ര​ക്ഷ​യി​ല്ലാ​തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണെ​ന്നും വി​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണം​ചി​റ പ​റ​ഞ്ഞു. ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കാ​നാ​ണു വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം. മു​മ്പ് തോ​ക്കു​ണ്ടാ​യി​രു​ന്ന ക​ർ​ഷ​ക​ർ ലൈ​സ​ൻ​സ് പു​തു​ക്കി കി​ട്ടാ​ൻ ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ കൊ​ടു​ത്ത​പ്പോ​ൾ ത​ട​സ​വാ​ദ​മു​ന്ന​യി​ച്ച​ത് വ​നം വ​കു​പ്പാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.