കോഴിക്കോട്ട് അ​ഞ്ച് പേ​ര്‍​ക്ക് രോ​ഗ​മു​ക്തി, പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത് 6000 സ്ര​വ സാന്പിളു​ക​ള്‍
Thursday, June 4, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ അ​ഞ്ചു​പേ​ര്‍​ക്കു കൂ​ടി രോ​ഗ​മു​ക്തി. കോ​വി​ഡ് പോ​സി​റ്റീ​വാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​വൂ​ര്‍ സ്വ​ദേ​ശി (64), കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ലു​ശേ​രി വ​ട്ടോ​ളി സ്വ​ദേ​ശി (29), തൂ​ണേ​രി സ്വ​ദേ​ശി (39), താ​മ​ര​ശേ​രി സ്വ​ദേ​ശി (40), കൊ​യി​ലാ​ണ്ടി ന​ടേ​രി സ്വ​ദേ​ശി (53) എ​ന്നി​വ​രാ​ണ് ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 42 ആ​യി. 88 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ 45 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 17 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും 23 പേ​ര്‍ ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​രി​ലും ഒ​രു എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.
കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ആ​റ് എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര്‍ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന് 267 സ്ര​വ സാന്പിള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 6000 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 5725 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 5612 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 275 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.