ക​ർ​മ​ലീ​ത്ത മാ​തൃ​സ​ഭ അ​ഞ്ചാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Thursday, June 4, 2020 11:13 PM IST
കാ​ട്ടി​ക്കു​ളം: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ർ​മ​ലീ​ത്ത മാ​തൃ​സ​ഭ നി​ർ​മി​ച്ച അ​ഞ്ചാ​മ​ത്തെ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പും താ​ക്കോ​ൽ ദാ​ന​വും ന​ട​ത്തി.
കാ​ട്ടി​ക്കു​ളം കാ​ർ​മ​ൽ നി​കേ​ത​ൻ സ​ന്യാ​സ ഭ​വ​ന​ത്തി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട​മ​ല വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക​യി​ലെ പാ​യി​ക്കാ​ട്ട് ബാ​ബു​വി​നും കു​ടും​ബ​ത്തി​നു​മാ​ണ് ഭ​വ​നം നി​ർ​മി​ച്ച് ന​ൽ​കി​യ​ത്.
താ​ക്കോ​ൽ​ദാ​ന​വും വെ​ഞ്ച​രി​പ്പും ക​ർ​മ​ലീ​ത്ത സ​ഭ സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ടൈ​റ്റ​സ് കാ​രി​മ​റ്റ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.
പ​ട​മ​ല ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണി ക​ല്ലു​പു​ര, സു​പ്പീ​രി​യ​ർ ഫാ. ​മാ​ർ​ട്ടി​ൻ പു​ളി​ക്ക​ൽ, ഫാ. ​ജോ​ജി ത​ല​ച്ചി​റ, ഫാ. ​അ​നീ​ഷ് ഇ​ട​നാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.