ഇ​ടി​മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശം
Thursday, June 4, 2020 11:13 PM IST
നാ​ദാ​പു​രം: മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് നാ​ശം. ചെ​ക്ക്യാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ തു​ണ്ടി​യി​ൽ ആ​മി​യു​ടെ വീ​ടി​നാ​ണ് കേ​ട് പാ​ട് സം​ഭ​വി​ച്ച​ത്. വീ​ട്ടി​ന്‍റെ ചു​മ​രി​ന് വി​ള്ള​ൽ വീ​ഴു​ക​യും സ​മീ​പ​ത്തെ തേ​ങ്ങാ​ക്കൂ​ട​യു​ടെ ചു​മ​ർ പിളരുകയും ചെയ്തു. വീ​ട്ടി​ലെ ഫാ​ൻ, ഇ​ൻ​വെ​ർ​ട്ട​ർ, സ്വി​ച്ച് ബോ​ർ​ഡ് എ​ന്നി​വ ക​ത്തി ന​ശി​ച്ചു. മെ​യി​ൻ സ്വി​ച്ചും ത​ക​രാ​റി​ലാ​യി. ചെ​ക്യാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.
ക​ന​ത്ത മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ വ​ള​യം ചെ​റു​മോ​ത്തെ പു​ത്ത​ൻ​പു​ര​യി​ൽ ബാ​ബു​വി​ന്‍റെ വീ​ടി​ന് നാ​ശം. വീ​ടി​ന്‍റെ വ​യ​റിം​ഗ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വീ​ട്ടി​ലെ മെ​യി​ൻ സ്വി​ച്ച് 50 മീ​റ്റ​ർ ദൂ​ര​ത്ത് പ​റ​മ്പി​ലേ​ക്ക് തെ​റി​ച്ച് വീ​ണു.
മി​ക്സി, ടി​വി ഫ്രി​ഡ്ജ് എ​ന്നി​വ​യും ന​ശി​ച്ചു. ബു​ധ​നാ​ഴ്ച്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ​രാ​ന്ത​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ടു​കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ള​യം ചു​ഴ​ലി​യി​ലെ ജ​യ​ന്‍റെ വീ​ടിന് ഇ​ടി​മി​ന്ന​ലി​ൽ കേ​ട് പാ​ട് സം​ഭ​വി​ച്ചു. വീ​ട്ടി​ലെ വ​യ​റിം​ഗും ഇ​ല​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.