പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന്
Thursday, June 4, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: പ്രവാസി കളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ മെ​ല്ലെ​പ്പോ​ക്കു​ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു കാ​ത്തി​രി​ക്കു​ന്ന​വ​ർ അ​ങ്ങേ​യ​റ്റം ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.
വൈ​റ​സ് ബാ​ധി​ച്ചാ​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കി​ല്ല എ​ന്ന​താ​ണ് ഗ​ൾ​ഫി​ലെ മ​ല​യാ​ളി​ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന​ത് . കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ക​പ്പ​ൽ അ​യ​ച്ചും ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് സു​ബ്ര​ഹ്മ​ണ്യ​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണം: അ​ന്വേ​ഷ​ണം
ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു

നാ​ദാ​പു​രം: ന​രി​ക്കാ​ട്ടേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈ​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ന​രി​ക്കാ​ട്ടേ​രി​യി​ലെ ക​റ്റാ​ര​ത്ത് അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ള്‍ അ​സീ​സി(15)ന്‍റെ മ​ര​ണ​മാ​ണ് റൂ​റ​ല്‍ എ​സ്പി ക്രൈ​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ര്‍​ഥി​യാ​യ അ​ബ്ദു​ള്‍ അ​സീ​സി​നെ വീ​ടി​ന​ക​ത്ത് മെ​യ് 17 ന് ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​ ആരോപിച്ച് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സി​ന് കൈ​മാ​റി‌യത്. ഡി​വൈ​എ​സ്പി​യും സം​ഘ​വും വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യോ​ടെ വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും വീ​ട്ടു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.