കോ​വി​ഡ് നേ​രി​ടാ​ന്‍ ജ​നം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണം: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Thursday, June 4, 2020 11:11 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ് 19 നെ ​നേ​രി​ടാ​ന്‍ ജ​ന​ങ്ങ​ളു​ടെ യോ​ജി​ച്ച അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​തി​ന് ഏല്ലാവരും ഒ​ന്നി​ച്ചു നി​ല്‍​ക്ക​ണ​മെ​ന്നും മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ജി​ല്ല​യി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ദു​ര​ന്ത​ത്തെ നേ​രി​ടു​ന്ന​തി​ന് ജ​നം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ​തെ​ല്ലാം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണ​നി​ര​ക്ക് രാ​ജ്യാ​ന്ത​ര- ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണ്. ഇ​പ്പോ​ള്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. വി​ദേ​ശ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള ന​മ്മു​ടെ സ​ഹേ​ദ​ര​ങ്ങ​ള്‍​ക്ക് തി​രി​ച്ചു വ​രേ​ണ്ട​തു​ണ്ട്. കേ​ര​ളം സു​ര​ക്ഷി​ത​മാ​ണെ​ന്ന പൊ​തു​ബോ​ധം നി​ല​നി​ല്‍​ക്കു​ന്ന​തു കൊ​ണ്ടാ​ണ് തി​രി​ച്ചു വ​രാ​ന്‍ എ​ല്ലാ​വ​രും താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. അ​വ​ര്‍​ക്ക് എ​ല്ലാ അ​ര്‍​ഥ​ത്തി​ലും നാം ​സു​ര​ക്ഷി​ത​ത്വം ന​ല്‍​ക​ണം. ഈ ​സാ​ഹ​ച​ര്യ​ത്തെ നാം ​ജാ​ഗ്ര​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്താ​ല്‍ മാ​ത്ര​മേ സ​മ്പ​ര്‍​ക്കം കു​റ​യ്ക്കാ​നും രോ​ഗ​വ്യാ​പ​നം ത​ട​യാ​നും ക​ഴി​യൂ. സാ​മൂ​ഹ്യ വ്യാ​പ​ന​ത്തി​ന് അ​വ​സ​രം കൊ​ടു​ക്ക​രു​ത്. ന​മ്മു​ടെ അ​നാ​സ്ഥ മൂ​ലം സ​മൂ​ഹ​വ്യാ​പ​ന​മോ മ​ര​ണ​മോ സം​ഭ​വി​ക്ക​രു​ത്. ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് നേ​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം. ആ​രോ​ഗ്യ രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ലും കേ​ര​ള​ത്തി​ന് സ​വി​ശേ​ഷ​മാ​യ നി​ല​യു​ണ്ടെ​ങ്കി​ലും കോ​വി​ഡ് ഭീ​ഷ​ണി​യെ നേ​രി​ടു​ന്ന കാ​ര്യ​ത്തി​ല്‍ ന​മ്മു​ടെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന മി​ക​വ് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രെ​യോ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രെ​യോ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​നം ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ലോ​ക്ഡൗ​ണ്‍ ലം​ഘ​നം അ​നു​വ​ദി​ക്ക​രു​ത്. ഇ​ള​വു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യ​ണം. മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗം, കൈ​ക​ഴു​ക​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നി​വ ശീ​ല​മാ​ക്കാ​ന്‍ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്ക​ണം. അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.
കോ​വി​ഡ് ഭീ​ഷ​ണി എ​ത്ര​കാ​ലം നി​ല​നി​ല്‍​ക്കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ര​പീ​ക​രി​ച്ച സ​ന്ന​ദ്ധ സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം. അ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യ മേ​ഖ​ല​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ന​മു​ക്ക് കൂ​ടു​ത​ല്‍ സ​ന്ന​ദ്ധ സേ​വ​ക​രെ ആ​വ​ശ്യ​മു​ണ്ട്. ഇ​തി​ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പൂ​ര്‍​ണ പി​ന്തു​ണ വേ​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തി​ന​കം 40,917 വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ല്‍ ഫീ​ല്‍​ഡി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സി​നു​മൊ​പ്പം ഓ​രോ വോ​ള​ണ്ടി​യ​റു​ടെ സേ​വ​നം വി​ട്ടു ന​ല്‍​കു​ന്നു​ണ്ട്.
ലോ​ക്ക്ഡൗ​ണ്‍ ആ​ദ്യ​ഘ​ട്ട​ത്തി​ലെ സാ​ഹ​ച​ര്യം മാ​റി​യ​തി​നാ​ല്‍ സാ​മൂ​ഹിക കി​ച്ച​ണു​ക​ള്‍ പ​ല​തും പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യി​ട്ടു​ണ്ട്. എന്നാൽ എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന രീ​തി​യാ​ണ് ഇ​നി ന​മു​ക്ക് വേ​ണ്ട​ത്. സ​മൂ​ഹം പ​ട്ടി​ണി കി​ട​ക്കാ​തി​രി​ക്കാ​ന്‍ ഇ​താ​വ​ശ്യ​മാ​ണ്. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലെെ​ന്‍ പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ 315 വാ​യ​ന​ശാ​ല​ക​ള്‍ ഇ​തി​ന​കം ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​റി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ല്‍ മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി, ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, എ​ഡി​എം റോ​ഷ്‌​നി നാ​രാ​യ​ണ​ന്‍, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍ ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, ഡി​എം​ഒ ഡോ.​വി ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.