ക​നാ​ൽ തീ​ര​ങ്ങ​ളി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ ന​ടും
Thursday, June 4, 2020 11:11 PM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ തീ​ര​ങ്ങ​ളി​ൽ അ​സി. എ​ൻ​ജി​നി​യ​ർ കെ. ​ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ​ന​ട​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി മു​ത​ൽ തു​ട​ങ്ങു​ന്ന ക​നാ​ലി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് 100ൽ​പരം തെ​ങ്ങി​ൻ തൈ​ക​ളാ​ണ് ന​ടാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സി​എ​ൽ​ആ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ക​ൾ എ​ടു​ത്തു.
കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ തെ​ങ്ങു​ക​ളു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം ന​ശി​ച്ചു തു​ട​ങ്ങി. ഇ​തി​നു പ​ക​ര​മാ​യാ​ണു പു​തി​യ തൈ​ക​ൾ ന​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. കൃ​ഷി​യെ സ്നേ​ഹി​ക്കു​ന്ന അ​സി. എ​ൻ​ജി​നീ​യ​ർ കെ. ​ഫൈ​സ​ലി​ന്‍റെ ആ​ശ​യ​മാ​യി​രു​ന്നു തെ​ങ്ങി​ൻ തൈ​ക​ൾ ന​ടു​ക​യെ​ന്ന​ത്.