സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി
Wednesday, June 3, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ജി​ല്ല​യി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​്‍ സ്വീ​ക​രി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മു​ഴു​വ​ന്‍ ത​രി​ശ് ഭൂ​മി​യെ​യും കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​സൂ​ത്ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി പ​റ​ഞ്ഞു.
ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ വ​ന്‍ കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യും കാ​ര്യ​ക്ഷ​മ​മാ​യ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 56 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള പ്രൊ​ജ​ക്ടു​ക​ള്‍​ക്കും സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു, പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. ശ്രീ​ല​ത, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ മീ​ര​ദ​ര്‍​ശ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ന മു​ണ്ടേ​ങ്ങാ​ട്ട്, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ഉ​ദ്യാ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.