മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ന്നു
Wednesday, June 3, 2020 11:14 PM IST
മ​ണി​യൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡി​ൽ ക​രു​വ​ഞ്ചേ​രി ച​ര​ളും​പു​റ​ത്ത് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​. വി​ഷം ക​ല​ക്കി​യ​താ​ണെ​ന്നു ക​രു​തു​ന്നു. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉടലെടുത്തു. ചൊ​വ്വാ​പ്പു​ഴ​യോ​ട് ചേ​ർ​ന്ന ച​ര​ളും​പു​റ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 50 സെ​ന്‍റി​ലെ കു​ള​ത്തി​ലാ​ണ് മ​ത്സ്യ​കൃ​ഷി തു​ട​ങ്ങി​യ​ത്. പ​തി​നാ​യി​ര​ത്തി​ൽ​പ​രം ക​രി​മീ​ൻ, മാ​ലാ​ൻ, പൂ​മീ​ൻ എ​ന്നീ ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ങ്ങ​ളു​ണ്ട്. ഇ​താണ് ച​ത്തു​പൊ​ന്തി​യി​രി​ക്കു​ന്ന​ത്. 10 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ കൃ​ഷി തു​ട​ങ്ങി​യ​ത്. സു​നീ​ഷ് പി​ടി, രാ​ഗേ​ഷ്, ഭ​ഗീ​ഷ്, ന​വീ​ൻ, ചി​ൻ​ജി​ത്ത്, ര​മ്യ റോ​സ്, അ​വ​ന്തി​ക, ഷി​ബു, ര​ജീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​ത്സ്യ​ക്കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.