ബാ​റി​ല്‍ മ​ദ്യ​മി​ല്ല, ബ്ലാ​ക്കി​ല്‍ സു​ല​ഭം
Wednesday, June 3, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ബെ​വ്‌​കോ ആ​പ്പ് വ​ഴി മ​ദ്യ​വി​ത​ര​ണം ആ​രം​ഭി​ച്ച​തോ​ടെ നേ​ട്ടം ബാ​റു​ക​ള്‍​ക്ക്. പ​ല ബാ​റു​ക​ളും ബി​യ​ര്‍​മാ​ത്ര​മേ സ്‌​റ്റോ​ക്ക് ഉ​ള്ളൂ എ​ന്ന​റി​യി​ച്ച് കൂ​ടി​യ വി​ല​യ്ക്ക് മ​ദ്യം സ്ഥി​രം ക​സ്റ്റേ​മ​ഴ്‌​സി​ന് ന​ല്‍​കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. 200 രൂ​പ വ​രെ ഇ​ങ്ങ​നെ കൂ​ട്ടി​വി​ല്‍​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. സ്‌​റ്റോ​ക്കു​ള്ള ബി​യ​ര്‍​മാ​ത്രം വി​റ്റ​ഴി​ക്കു​ക എ​ന്ന സ​മീ​പ​ന​മാ​ണ് പ​ല പ്ര​മു​ഖ ബാ​റു​ക​ളും പി​ന്തു​ട​രു​ന്ന​ത്. മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രോ​ട് സ്‌​റ്റോ​ക്ക് ഇ​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രും ഉ​ണ്ട്.
ആ​ളു​ക​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഗേ​റ്റി​നു​മു​ന്നി​ല്‍ ബോ​ര്‍​ഡ് വ​ച്ച് സെ​ക്യൂ​രി​റ്റി​കാ​ര​നെ മാ​ത്രം മു​ന്നി​ല്‍ നി​ര്‍​ത്തു​ക​യാ​ണ്. ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കെ​ല്ലാം സ​മീ​പ ബാ​റു​ക​ളി​ലേ​ക്ക് ടോ​ക്ക​ണ്‍ ന​ല്‍​കു​ന്ന ആ​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ണി ന​ല്‍​കു​ന്ന​തി​ന് പു​റ​മേ​യാ​ണി​ത്.അ​തേ​സ​മ​യം ബി​വ​റേ​ജു​ക​ളി​ല്‍ യ​ഥേ​ഷ്ടം കു​റ​ഞ്ഞ വി​ല​യ്ക്കു​​ള്‍​പ്പെ​ടെ​യു​ള്ള മ​ദ്യം ല​ഭ്യ​മാ​കു​ന്നു​ണ്ട്.