സം​രം​ഭ​ക​രാ​കാ​തെ ക​ര്‍​ഷ​ക​ര്‍​ക്ക് ഭാവിയില്‌ നി​ല​നി​ല്‍​പ്പി​ല്ല: ഇ​ന്‍​ഫാം
Wednesday, June 3, 2020 10:59 PM IST
കോ​ഴി​ക്കോ​ട്: ആ​ഗോ​ള​വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് കൃ​ഷി​യോ​ടൊ​പ്പം കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​തെ ഭാ​വി​യി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് നി​ല​നി​ല്‍​പ്പി​ല്ലെ​ന്നും ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ പു​ത്ത​ന്‍ സം​രം​ഭ​ങ്ങ​ളി​ലേ​ക്ക് ക​ര്‍​ഷ​ക​ര്‍ ക​ട​ന്നു​വ​ര​ണ​മെ​ന്നും ഇ​ന്‍​ഫാം ദേ​ശീ​യ സ​മി​തി വെ​ബ് കോ​ണ്‍​ഫ​റ​ന്‍​സ്. ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ട്ടു​പ​ന്നി​യും കാ​ട്ടാ​ന​യും ക​ടു​വ​യു​മു​ള്‍​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും ഇ​പ്പോ​ള്‍ കോ​വി​ഡ്-19 മ​ഹാ​മാ​രി​യി​ലു​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യ ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളാ​തെ പ​ദ്ധ​തി​ക​ളും പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ അ​ര്‍​ത്ഥ​മി​ല്ല. ക​ർ​ഷ​ക​രോ​ടു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ൽ ഇ​ക്കാ​ല​ത്തു​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യേ​കു​ന്നു. കൃ​ഷി​ഭൂ​മി​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും നി​ല​വി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വി​ള​മാ​റ്റ​ത്തി​ലേ​യ്ക്ക് ക​ര്‍​ഷ​ക​ര്‍ തി​രി​യ​ണ​മെ​ന്നും ഇ​തി​നാ​യി ഭൂ​നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും മാ​ര്‍ ഇ​ഞ്ച​നാ​നി​യി​ല്‍ പ​റ​ഞ്ഞു.
കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യാ​ന്ത​ര വ്യാ​പാ​ര​ക്ക​രാ​റു​ക​ളി​ല്‍ പൊ​ളി​ച്ചെ​ഴു​ത്തി​നു​ള്ള അ​വ​സ​രം ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ കാ​ര്‍​ഷി​കോ​ത്പ​ന്ന ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച് രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രെ സം​ര​ക്ഷി​ക്കു​വാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണം. കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​നും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​ബ്‌​സി​ഡി​ക​ള്‍ പ​ര​മാ​വ​ധി ക​ര്‍​ഷ​ക​രി​ലെ​ത്തി​ക്കു​വാ​നും ഇ​ന്‍​ഫാം യൂ​ണി​റ്റു​ക​ള്‍ സ​ജീ​വ​മാ​ക​ണം. കു​ടി​ശി​ക തു​ട​രു​ന്ന റ​ബ​ര്‍ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണം. കേ​ന്ദ്ര​സ​ര്‍​ക്കാ​രും റ​ബ​ര്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ ത​യ്യാ​റാ​ക​ണം. കൃ​ഷി​ഭു​മി​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നി​രോ​ധി​ക്ക​ണം.
മോ​റ​ട്ടോ​റി​യ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​കു​ന്നി​ല്ല. ഖാ​രീ​ഫ് വി​ള​ക​ളു​ടെ താ​ങ്ങു​വി​ല ഉ​യ​ര്‍​ത്തി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ റ​ബ​റു​ള്‍​പ്പെ​ടെ നാ​ണ്യ​വി​ള​ക​ള്‍​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം ക​ണ​ക്കാ​ക്കി ന്യാ​യ​വി​ല ന​ല്‍​ക​ണ​മെ​ന്നും ദേ​ശീ​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി.​സി. സി​റി​യ​ക്, ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മോ​ണ്‍. ആ​ന്‍റ​ണി കൊ​ഴു​വ​നാ​ല്‍, ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍, ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഷെ​വ.​വി.​സി. സെ​ബാ​സ്റ്റ്യ​ന്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട്, ദേ​ശീ​യ ട്ര​ഷ​റ​ര്‍ ജോ​യി തെ​ങ്ങും​കു​ടി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് കാ​വ​നാ​ടി, ഫാ.​ജോ​സ് ത​റ​പ്പേ​ല്‍, ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് പൊ​ട്ട​യ്ക്ക​ല്‍, ജോ​സ​ഫ് കാ​ര്യാ​ങ്ക​ല്‍, ബേ​ബി പെ​രു​മാ​ലി​ല്‍, സ്‌​ക​റി​യ നെ​ല്ലം​കു​ഴി,മാ​ത്യു മാ​മ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ര്‍​ഷി​ക വി​ഷ​യ​ങ്ങ​ളും ക​ര്‍​ഷ​ക​പ്ര​ശ്‌​ന​ങ്ങ​ളും ഉ​യ​ര്‍​ത്തി​ക്കാ​ട്ടി വി​വി​ധ ക​ര്‍​ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​വാ​നും കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളി​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നും സ​മ്മേ​ള​നം രൂ​പ​രേ​ഖ ത​യാ​റാ​ക്കി.