വീ​ട് നിർമിച്ചു നൽകി
Tuesday, June 2, 2020 11:11 PM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ​യി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നിർമിച്ചു നൽകി. ഇ​രു​പ​ത്തെ​ട്ടാം​മൈ​ൽ പ്ര​ധാ​ന റോ​ഡ​രി​കി​ലെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന അ​ഞ്ച് സെ​ന്‍റ് ഭൂ​മി ക​രി​യാ​ത്തും​പാ​റ​യി​ലെ ജേ​ക്ക​ബ് ഒ​ഴു​ക​യി​ലി​ന്‍റെ കു​ടും​ബം ന​ൽ​കി​യ ​സ്ഥ​ല​ത്ത് വീ​ട് നി​ർ​മ്മി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ നി​ർ​ധ​ന​കു​ടും​ബ​ത്തി​ന് നെ​ല്ലി​പ്പൊ​യി​ലി​ലെ 17 കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് രൂ​പം​ന​ൽ​കി​യ ഫ്ര​ണ്ട്സ് ക്ല​ബ്ബ് വീ​ട് നി​ർ​മ്മി​ച്ചു​ന​ൽ​കാ​ൻ മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു. നാ​ലു മാ​സംകൊണ്ട് ആ​റ് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാണ് കോ​ൺ​ക്രീ​റ്റ് വീ​ട് നിർമിച്ചത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ക​രി​യാ​ത്തും​പാ​റ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് വ​ട്ടോ​ട്ടു​ത​റ​പ്പേ​ൽ നി​ർ​വ്വ​ഹി​ച്ചു. ജേ​ക്ക​ബ് ഒ​ഴു​ക​യി​ൽ, റെ​ജീ​ന ജേ​ക്ക​ബ്, നെ​ൽ​വി​ൻ, സൂ​ര​ജ്, ഫ്ര​ണ്ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മൂ​ത്തേ​ടം, ജെ​സ്റ്റി​ൻ ത​റ​പ്പേ​ൽ, ഷാ​ജി പൊ​രി​യ​ത്ത്, സ​ജി ക​ട​മ്പ​നാ​ട്ട്, റോ​ജ​ൻ വ​ലി​യ​മ​റ്റം, വാ​ർ​ഡ് മെ​ംബർ ജോ​സ് വെ​ളി​യ​ത്ത്, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.