കോ​വി​ഡ് 19: പു​തു​താ​യി 635പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍
Tuesday, June 2, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 635 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 7865 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 31,374 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി.
ഇ​ന്ന് പു​തു​താ​യി വ​ന്ന 30 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 123 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 93 പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളജി​ലും 30 പേ​ര്‍ കോ​വി​ഡ് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലു​മാ​ണ്. 14 പേ​ര്‍ ഡി​സ്ചാ​ര്‍​ജ് ആ​യി. ജി​ല്ല​യി​ല്‍ ഇ​ന്ന് വ​ന്ന 219 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 2693 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 726 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1931 പേ​ര്‍ വീ​ടു​ക​ളി​ലും 36 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 114 പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​ണ്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും സ്‌​ക്രീ​നിം​ഗ്, ബോ​ധ​വ​ത്കര​ണം, ശു​ചി​ത്വ​പ​രി​ശോ​ധ​ന തു​ട​ങ്ങി​യവ നടത്തി. മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ അ​ഞ്ച് പേ​ര്‍​ക്ക് ഇ​ന്ന് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. 234 പേ​ര്‍​ക്ക് ഫോ​ണി​ലൂ​ടെ സേ​വ​നം ന​ല്‍​കി. 1613 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 4867 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്കര​ണം ന​ട​ത്തി.