ഒ​രു കോ​ടി വ​ക​യി​രു​ത്തി പേ​രാ​മ്പ്ര ബ​സ്‌സ്റ്റാ​ൻ​ഡും ന​വീ​ക​രി​ക്കു​ന്നു
Sunday, May 31, 2020 11:12 PM IST
പേ​രാ​മ്പ്ര: ന​ഗ​ര സൗ​ന്ദ​ര്യവ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര ബ​സ്‌സ്റ്റാ​ന്‍ഡും ന​വീ​ക​രി​ക്കു​ന്നു. 4.5 കോ​ടി വ​ക​യി​രു​ത്തി ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ബസ്‌സ്റ്റാ​ൻ​ഡു ന​വീ​ക​ര​ണ​വും. നഗരത്തിലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ൽ ക​ട്ട പ​തി​പ്പി​ച്ചു. വ​ട​ക​ര റോ​ഡി​ന്‍റെ ഇ​രു വ​ശ​വും ഓ​വു​ചാ​ല്‍ നി​ര്‍​മ്മാ​ണ​വും ഗാ​ര്‍​ഡ് റെ​യി​ലു​ക​ള്‍ സ്ഥാ​പി​ക്ക​ലും ന​ട​പ്പാ​ത ക​ട്ട പ​തി​പ്പി​ക്ക​ലും ചെ​യ്തു ക​ഴി​ഞ്ഞു. മ​റ്റി​ട​ങ്ങ​ളി​ല്‍ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​ത്. പ​ട്ട​ണ​ത്തി​ല്‍ കു​റ്റ്യാ​ടി - ഉ​ള്ള്യേ​രി പാ​ത​യി​ല്‍ മാ​ര്‍​ക്ക​റ്റ് പ​രി​സ​രം, പേ​രാ​മ്പ്ര ജ​ഗ്ഷ​ന്‍, ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട്ട പ​തി​ച്ച് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​തേ മാ​തൃ​ക​യി​ല്‍ ബ​സ് സ്റ്റാ​ന്‍ഡും ന​വീ​ക​രി​ക്കു​ം. ഇ​തി​നാ​യ് ഒ​രു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ഇ​വി​ടെ സ്റ്റാ​ന്‍ഡി​ന​ക​ത്ത് ക​ട്ട പ​തി​ക്കു​യും സ​മീ​പ​ത്തെ ഓ​വു​ചാ​ലു​ക​ള്‍ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യും. നി​ല​വി​ല്‍ ബ​സ്‌സ്റ്റാ​ന്‌ഡിന്‍റെ കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്്. ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ക​ട്ട പ​തി​ക്ക​ല്‍ ന​ട​ത്തു​ന്ന​ത്.
ബ​സ്‌സ്റ്റാ​ന്‍ഡിന​ക​ത്തെ ഓ​വു ചാ​ലു​ക​ള്‍ ഉ​യ​ര്‍​ത്തി മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തോ​ടെ ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തെ വെ​ള്ള​കെ​ട്ടി​നും പ​രി​ഹാ​ര​മാ​വും.ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍ ബ​സ് സ്റ്റാ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച് എ​സ്റ്റി​റ്റേ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള സ​ര്‍​വ്വേ ന​ട​ത്തി.
മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ്ര​മു​ഖ ആ​ര്‍​ക്കി​ടെ​ക്ക് വി​നോ​ദ് സി​റി​യ​ക്കാ​ണ് പ്ലാ​ന്‍ ത​യ്യാ​റാ​ക്കു​ന്ന​ത്.