പ്ര​വാ​സി​ക​ൾ​ക്കു സ്വ​ന്തം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റാ​ക്കി മാ​റ്റാം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ
Saturday, May 30, 2020 11:42 PM IST
മ​ല​പ്പു​റം: പ്ര​വാ​സി​ക​ൾ​ക്കു സ്വ​ന്തം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യ​താ​യി മ​ന്ത്രി കെ.​ടി ജ​ലീ​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ എ​ട്ടു വീ​ടു​ക​ൾ ഇ​തി​ന​കം ത​ന്നെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കാ​ൻ ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക​ല്ലാ​തെ മ​റ്റാ​ർ​ക്കും ഇ​വി​ടെ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്ക​ണം ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ്- 19 മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ വീ​ടു​ക​ൾ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ത​ത് വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഇ​തു​വ​രെ 79,214 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് മ​ല​പ്പു​റ​ത്ത് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ​യും എ​ണ്ണം കൂ​ടു​ത​ലാ​ണ്. ആ​യ​തി​നാ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​ക്കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ഷി​ബു​ലാ​ൽ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഐ.​ആ​ർ പ്ര​സാ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.