സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 42 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു
Saturday, May 30, 2020 11:13 PM IST
നാ​ദാ​പു​രം: തൂ​ണേ​രി​യി​ൽ കോ​വി​ഡ് ‌-19 സ്ഥി​രീ​ക​രി​ച്ച യു​വാ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 42 പേ​രു​ടെ സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. പു​റ​മേ​രി, നാ​ദാ​പു​രം, വ​ള​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 42 പേ​രു​ടെ സ്ര​വ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച്ച പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച്ച പ​തി​നാ​റ് പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ജി​ത്ത്, ഡോ. ​ശ്യാം, ജെ​എ​ച്ച്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കി​യ വി​സ്ക് വ​ഴി​യാ​ണ് സ്ര​വ​മെ​ടു​ത്ത​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ തൂ​ണേ​രി പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം പ​റ​ഞ്ഞു.