മു​തു​കാ​ട്ടി​ലെ അ​ന​ധി​കൃ​ത നി​ർ​മാണ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Friday, May 29, 2020 11:48 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് മേ​ലെ അ​ങ്ങാ​ടി​യി​ൽ ഒ​ട്ടേ​റെ മു​റി​ക​ളു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്നാ​രോ​പി​ച്ചു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു പ​രാ​തി. കെ​ട്ടി​ടം പ​ണി​യു​ന്ന സ്ഥ​ല​ത്തി​നു മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലെ​ന്നാണു പ​രാ​തി​ക്കാ​ര​നാ​യ ജീ​ജോ തോ​മ​സ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ത്ര​മെ കെട്ടിടത്തിനു അം​ഗീ​കാ​രം ന​ൽ​കാ​വൂ​ എന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. മ​റ്റൊ​രു പ​രാ​തി​യും ജീ​ജോ പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്.

ചെ​ങ്ങോ​ടു​മ​ല സ​മ​ര​സ​മി​തി
നേ​താ​വി​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം

പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​ക്‌ഷൻ കൗ​ൺ​സി​ൽ നാ​ലാം വാ​ർ​ഡ് ക​ൺ​വീ​ന​ർ ദി​ലീ​ഷ് കൂ​ട്ടാ​ലി​ട​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ച്ചതിൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​ക്ര​മ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​വി വീ​രാ​ൻ കു​ട്ടി പ​റ​ഞ്ഞു. മ​ർ​ദ്ദ​ന​ത്തി​ൽ കോ​ട്ടൂ​ർ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധി​ച്ചു. ഖ​ന​ന വി​രു​ദ്ധ സ​മ​ര പോ​രാ​ളി​ക​ളെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ന്ന​ത് പ്രതിഷേധാർഹമാണ്. സ​മ​ര​പോ​രാ​ളി​ക​ളെ ആ​ക്ര​മി​ച്ച ഡി​വൈ​എ​ഫ്ഐ ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ബി​യേ​ഷ്‌ തി​രു​വോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.