കാ​ർ​ഷി​ക വാ​യ്പ​യു​ടെ കാ​ലാ​വ​ധി നീ​ട്ട​ണം: ക​ർ​ഷ​ക​മോ​ർ​ച്ച
Friday, May 29, 2020 11:48 PM IST
പേ​രാ​മ്പ്ര: കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​വി​ഡ് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ന​ബാ​ർ​ഡ് മു​ഖേ​ന സ​ഹ​ക​ര​ണ ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ൽ കു​ടി ആ​റ​ര ശ​ത​മാ​നം പ​ലി​ശ​യ്ക്കു ന​ൽ​കു​ന്ന കാ​ർ​ഷി​ക വാ​യ്പ​യു​ടെ തി​യതി ഒ​രു മാ​സം കൂ​ടി നി​ട്ടി ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​മോ​ർ​ച്ച. ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് ഈ ​മാ​സം മു​പ്പ​താം തി​യതി വ​രെ​യാ​ണ്. പ​ല ക​ർ​ഷ​ക​രും വാ​യ്പാ പ​ദ്ധ​തി​യെക്കു​റി​ച്ച് അ​റി​ഞ്ഞു വ​രു​ന്ന​തേ​യു​ള്ളു. തി​യ്യ​തി നീ​ട്ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ആ​റ​ര ശ​ത​മാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കേ​ണ്ട വാ​യ്പ​ ന​ഷ്ട​പ്പെ​ടു​ം.
1500 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച​തെ​ന്നു ക​ർ​ഷ​ക​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജി​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​സാ​ന തി​യ്യ​തി​യാ​യ ഇ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ് അ​വ​ധി​യാ​യ​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കി​ൽ ന​ൽ​കാ​നാ​വ​ശ്യ​മാ​യ പ​ല രേ​ഖ​ക​ളും ല​ഭി​ക്കി​ല്ല. സം​സ്ഥാ​ന​ത്ത് പ​ല സ്ഥ​ല​ങ്ങ​ളും ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി മാ​റി​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. ഈ ​അ​വ​സ്ഥ​യി​ൽ അ​പേ​ക്ഷാ്ന തി​യതി നീ​ട്ടി ന​ൽ​ണ്ടേ​ത് അ​നി​വാ​ര്യ​മാ​ണെ​ന്നു കെ.​കെ. ര​ജി​ഷ് പറഞ്ഞു.