തി​രു​വ​മ്പാ​ടി -പു​ന്ന​ക്ക​ൽ റോ​ഡ് ക്ര​മ​ക്കേ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ലേ​ക്ക്
Friday, May 29, 2020 11:46 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി - പു​ന്ന​ക്ക​ൽ റോ​ഡ് പ​ത്ത് മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ര​ണ്ടാം റീ​ച്ച് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​ത്തി നി​ൽ​ക്കു​മ്പോ​ൾ ക്ര​മ​ക്കേ​ടാ​രോ​പ​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പു​ന്ന​ക്ക​ൽ മേ​ഖ​ല ക​മ്മ​ിറ്റി രം​ഗ​ത്തെ​ത്തി. പു​ന്ന​ക്ക​ൽ അ​ങ്ങാ​ടി​യോ​ട​ടു​ത്ത ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചി​ല ഭൂ​വു​ട​മ​ക​ൾ​ക്ക് അ​ധി​കൃ​ത​ർ വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​ത്ത് മീ​റ്റ​റി​ൽ കു​റ​വാ​ണ് റോ​ഡിന്‍റെ പണി.
ഏ​താ​നും സെ​ന്‍റു​ക​ൾ മാ​ത്ര​മു​ള്ള​വ​ർ മു​ത​ൽ അ​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ​രി​കി​ൽ സ്ഥ​ലം ഉ​ള്ള​വ​ർ വ​രെ സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു ന​ല്കി റോ​ഡ് വി​ക​സ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​മ്പോ​ൾ അ​ങ്ങാ​ടി​യോ​ടു​ത്ത 40 മീ​റ്റ​റോ​ളം ദൂ​രം വീ​തി ഇ​ല്ലാ​തെ നി​ർ​മ്മാ​ണം ന​ട​ത്താ​നാ​ണ് ശ്രമം. ഈ ​ഭാ​ഗം ഇ​വി​ടെ താ​മ​സ​ക്കാ​ര​ന​ല്ലാ​ത്ത വ്യ​ക്തി​യു​ടേ​താ​ണ്.
റോ​ഡി​ൽ ഒ​രു വ​ശം ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ തോ​ട് ഉ​ണ്ട്. റോ​ഡ് വീ​തി കു​ടി തോ​ടി​ന്‍റെ വീ​തി​യും വി​ട്ടു ക​ഴി​ഞ്ഞാ​ൽ സം​ഭ​വി​ക്കു​ന്ന ന​ഷ്ട​മാ​ണ​ത്രെ റോ​ഡ് വീ​തി കു​റ​യ്ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ. ര​ണ്ടാം ഘ​ട്ട​മാ​യ1.850 മീ​റ്റ​ർ റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും കാ​ന​ക​ൾ ഒ​ഴി​വാ​ക്കി. ചി​ല ആ​ളു​ക​ളു​ടെ താ​ത്പര്യം സം​ര​ക്ഷി​ക്കാ​ൻ റോ​ഡി​ന്‍റെ അ​ലൈമെ​ന്‍റ് തെ​റ്റി​ച്ചാ​ണ് നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
1.850 ദൂ​ര​ത്തു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ൽ 26 എ​ണ്ണം മാ​റ്റു​വാ​നു​ള്ള തു​ക മാ​ത്ര​മേ കോ​ൺ​ട്രാ​ക്ട​ർ അ​ട​ച്ചി​ട്ടു​ള്ളൂ എ​ന്ന് കെ​എ​സ്ഇ​ബി എ​ൻ​ജി​നിയ​ർ പ​റ​ഞ്ഞു. ത​റി​മ​റ്റം ജം​ഗ്ഷ​നി​ൽ സ്ഥി​തി ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കാൻ തുക അടച്ചി​ല്ല. ഇ​തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.
അ​ടി​യ​ന്തര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെങ്കി​ൽ ലോ​ക്ഡൗ​ൺ ആ​രോ​ഗ്യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച് പ്ര​ത്യ​ക്ഷ​സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ ത​ങ്ക​ച്ച​ൻ, ലി​ബി​ൻ ബെ​ൻ, ഷൈ​ൻ മ​ന​യാ​നി​ക്ക​ൽ, ലി​ബി​ൻ അ​മ്പാ​ട്ട്, റെ​നോ​ൾ​ഡ് ഷാ​ജു, അ​ഖി​ൽ മ​റ്റ​ത്തി​ൽ, ഷെ​നി​ൽ ഷ​മ്മി, റോ​ബി​ൻ ച​ക്കി​ട്ട​മു​റി​യി​ൽ, മെ​ൽ​ബി​ൽ തു​റു​വേ​ലി​ൽ, കി​ര​ൺ വ​ട​യാ​റ്റു​കു​ന്നേ​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.