അ​ഴി​യൂ​രി​ന് ആ​ശ്വാ​സം; ചെ​ന്നൈ​യി​ൽ നി​ന്നു വ​ന്ന ദ​ന്പ​തി​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Friday, May 29, 2020 11:46 PM IST
വ​ട​ക​ര: ചെ​ന്നെ​യി​ൽ നി​ന്നു വ​ന്ന ദ​ന്പ​തി​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​ത് അ​ഴി​യൂ​രി​ന് ആ​ശ്വാ​സ​മാ​യി. പ​ത്ത് ദി​വ​സം മു​ന്പ് വ​ന്ന ഇ​വ​ർ​ക്ക് രോ​ഗ ല​ക്ഷ​ണം ക​ണ്ട​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബീ​ച്ച് ഹോ​സ്പി​റ്റ​ലി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​വു​ക​യാ​യി​രു​ന്നു.
നേ​ര​ത്തെ പോ​സി​റ്റീ​വാ​യ ത​ല​ശേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ ഇ​വ​ർ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.. ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് ഇ​വ​ർ. അ​ഴി​യൂ​രി​ൽ ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള​ത്. കു​വൈ​റ്റി​ൽ നി​ന്ന് വ​ന്ന 32 കാ​ര​ൻ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. മ​റ്റൊ​രാ​ൾ ചെ​ന്നൈ​യി​ൽ നി​ന്നു വ​ന്നു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് ഹൗ​സി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.
ഇ​രു​വ​ർ​ക്കം സ​ന്പ​ർ​ക്ക സാ​ധ്യ​ത​യി​ല്ലാ​ത്ത​ത് ആ​ശ്വാ​സം​പ​ക​രു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 438 പേ​ർ അ​ഴി​യൂ​രി​ലേ​ക്ക് വ​രാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 183 പേ​ർ എ​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ 117 പേ​ർ നി​ല​വി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 66 പേ​ർ നി​രീ​ക്ഷ​ണ കാ​ലയ​ള​വ് പൂ​ർ​ത്തി​യാ​ക്കി. നാ​ല് പേ​ർ കോ​റോ​ണ കെ​യ​ർ സെ​ന്‍റ​റി​ലാ​ണ്. വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന 30 പേ​രി​ൽ 25 പേ​ർ വീ​ടു​ക​ളി​ൽ നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 5 പേ​ർ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ കേ​ന്ദ​ത്തി​ലാ​ണ് .
വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ​ർ​വീസ് ആ​രം​ഭി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ൻ ഭാ​ഗ​ത്ത് നി​ന്നാ​ണ്. ഒ​ന്നി​ൽ കു​ടു​ത​ൽ ബ​സ് നി​ർ​ത്തി​യി​ട്ട​തി​നാ​ൽ ഗ​താ​ഗ​ത സ്തം​ഭ​നം ഉ​ണ്ടാ​കു​ന്ന സ്ഥി​തി പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചോ​ന്പാ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. ഇ​ന്ന് ജാ​ർ​ഖ​ണ്ഡി​ലേ​ക്ക് 10 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ മാ​ർ​ഗം പോ​യി. ആ​കെ 90 പേ​ർ നാ​ളി​തു​വ​രെ അ​ഴി​യൂ​രി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ചാ​ർ​ട്ടേ​ർ​ഡ് ഫ്ളൈ​റ്റി​ല​ട​ക്കം ധാ​രാ​ളം പേ​ർ വി​ദേ​ശ​ത്ത് നി​ന്ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്ഥി​തി​യാ​ണ്. ഇ​വ​ർ​ക്കു പൂ​ട്ടി​യി​ട്ട വി​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം വീ​ടു​ക​ൾ വി​ട്ടു​ത​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ഭ്യ​ർ​ഥി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം ക‌​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഇവ ഏ​റ്റെ​ടു​ക്കു​മെന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ഷാ​ഹു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു.