ലോ​ഡ്ജിൽ നി​ന്നു പ്ര​വാ​സി​ക​ൾ റോ​ഡി​ലി​റ​ങ്ങി
Thursday, May 28, 2020 11:40 PM IST
കൊ​ണ്ടോ​ട്ടി: ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ​വ​രെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യ ക​രി​പ്പൂ​ർ ലോ​ഡ്ജ് മു​റി​യി​ലേ​ക്കു മാ​റ്റി​യ​തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി. ഭ​ക്ഷ​ണ​വും കു​ടി​വെ​ള​ള​വും കി​ട്ടാ​തെ വി​മാ​ന​ത്താ​വ​ള റോ​ഡി​ലി​റ​ങ്ങി​യ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്കു സ്വ​യം മ​ട​ങ്ങാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു കൈ​കാ​ണി​ച്ച​തും ലോ​ഡ്ജി​ൽ മു​റി​ക​ൾ​ക്കു വാ​ട​ക ആ​വ​ശ്യ​പ്പെ​ട്ട​തും അ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന​യാ​യി.
ഒ​ടു​വി​ൽ ഇ​വ​രെ എ​ട​പ്പാ​ളി​ലേ​ക്കു മാ​റ്റി​യ​തോ​ടെ​യാ​ണ് രാ​പ​ക​ൽ നീ​ണ്ട വി​വാ​ദ​ത്തി​ന് അ​ന്ത്യ​മാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ 31 പ്ര​വാ​സി​ക​ൾ​ക്കാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടി​വെ​ള​ള​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് 184 പേ​ര​ട​ങ്ങി​യ സം​ഘം ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത് കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ലും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലു​മാ​ണ്. ര​ണ്ടി​ട​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞ​തോ​ടെ​യാ​ണ് 31 പേ​രെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മു​ള്ള നാ​ലു ലോ​ഡ്ജു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​തു സ​ർ​ക്കാ​ർ താ​ൽ​ക്കാ​ലി​ക ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യി ഏ​റ്റെ​ടു​ത്ത​താ​ണ്.
പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു പ്ര​വാ​സി​ക​ൾ ലോ​ഡ്ജു​ക​ളി​ൽ ഇ​റ​ങ്ങി​യ​ത്.
എ​ന്നാ​ൽ ലോ​ഡ്ജി​ൽ നി​ന്നു ഒ​രാ​ൾ​ക്കു 800 രൂ​പ ദി​വ​സ വാ​ട​ക ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട​തും മു​റി​ക​ളി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളോ കു​ടി​വെ​ള്ള​മോ ഇ​ല്ലാ​തി​രു​ന്ന​തും മൂ​ലം പ്ര​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. മ​രു​ന്ന് ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ വ​രെ യാ​ത്ര​ക്കാ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പ​ത്തു പേ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യ ഒ​രു ലോ​ഡ്ജി​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​ത്. ഇ​വി​ടെ എ​ത്തി​യ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള റോ​ഡി​ലി​റ​ങ്ങി എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന ഓ​രോ വാ​ഹ​ന​ത്തി​നും കൈ​കാ​ണി​ച്ചു.
നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നി​ടെ ഇ​തു​വ​ഴി​യെ​ത്തി​യ എം​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ലോ​ഡ്ജി​ന്‍റെ വാ​ട​ക ഒ​ഴി​വാ​ക്കി ന​ൽ​കി.
കു​ടി​വെ​ള​ള​ത്തി​നും മൊ​ബൈ​ൽ സിം​കാ​ർ​ഡി​നു​മാ​യി പ്ര​വാ​സി​ക​ൾ ക​ട​ക​ളെ ആ​ശ്ര​യി​ച്ച​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​ആ​ശ​ങ്ക​യി​ലു​മാ​ക്കി. ദു​രി​ത​മ​റി​ഞ്ഞ കൊ​ണ്ടോ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ ടി.​വി.​ഇ​ബ്രാ​ഹിം ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി.
പ്ര​ശ്നം എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ഇ​വ​രി​ൽ 26 പേ​രെ എ​ട​പ്പാ​ളി​ലെ ദ​ന്താ​ശു​പ​ത്രി​യാ​യ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.