വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
Thursday, May 28, 2020 11:40 PM IST
പേ​രാ​മ്പ്ര: ക​ച്ച​വ​ട​ക്കാ​രു​ടെ വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ മൊ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പേ​രാ​മ്പ്ര മേ​ഖ​ലാ ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​മ്പ്ര സ്റ്റേ​റ്റ് ബാ​ങ്കി​ന് മു​ന്നി​ൽ ധ​ർ​ണ നടത്തി. സ​മി​തി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ.​എം. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ രാ​മ​ച​ന്ദ്ര​ൻ ഗു​ഡ് വി​ൽ, കെ.​എ​ൻ. ഷാ​ജു, സ​ദാ​ന​ന്ദ​ൻ അ​മ്പാ​ടി, പേ​രാ​മ്പ്ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​കെ. ഭാ​സ്ക​ര​ൻ, സെ​ക്ര​ട്ട​റി സി.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

വാ​ട്സ് ആ​പ്പി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ
അ​യ​ച്ച​തി​ന് കേ​സെ​ടു​ത്തു

താ​മ​ര​ശേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി രൂ​പ​വ​ത്ക​രി​ച്ച പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്രേ​മ​ന്‍ കു​റു​വേ​ട​ത്ത്കു​ന്ന് എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് ഐ​ടി​ആ​ക്ട് പ്ര​കാ​രം താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പു​തു​പ്പാ​ടി പെ​രു​മ്പ​ള്ളി കു​റു​വേ​ട​ത്ത്കു​ന്ന് ഗ്രൂ​പ്പി​ലെ അം​ഗ​മാ​യ എം.​എം. ജ​യ​പ്ര​കാ​ശി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.