ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണം: പ​രീ​ക്ഷ എ​ഴു​താ​നാ​കാ​തെ 42 വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, May 27, 2020 11:32 PM IST
മു​ക്കം: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​താ​നാ​കാ​തെ 42 വി​ദ്യാ​ർ​ഥി​ക​ൾ. ചെ​റു​വാ​ടി അ​ൽ ബ​നാ​ത്ത് കോ​ള​ജി​ലെ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തി​രു​ന്ന​ത്.കൊ​ടു​വ​ള്ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും കു​റ്റി​ക്കാ​ട്ടൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ആ​ന​യാം​കു​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​യി​രു​ന്നു പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ലോക്ക്്ഡൗണില്‌ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​ച്ച ഇ​വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് എത്താന്‌ സാ​ധി​ച്ചി​ല്ല. പ​രീ​ക്ഷ കേ​ന്ദ്രം മാ​റി മ​റ്റു ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു എ​ങ്കി​ലും മ​റ്റ് സം​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്ക് അ​തി​നും സാ​ധി​ച്ചി​ല്ല.
വി​ഷ​യം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ങ്കി​ലും സ്വ​ന്തം റി​സ്ക്കി​ൽ വാ​ഹ​ന​മെ​ടു​ത്ത് വ​രാ​മെ​ന്നും പ​ക്ഷെ കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.
മ​റ്റു സം​സ്ഥാ​ന​ത്ത് ആ​യ​തു​കൊ​ണ്ടു ത​ന്നെ ഭാ​വി​യി​ൽ ഇ​വ​ർ​ക്ക് കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സേ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ള​ക്ട​ർ മു​ഖേ​ന ​വി​ഷ​യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ ബ​നാ​ത്ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ പ​റ​ഞ്ഞു.