ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള 458 മ​ല​യാ​ളി​ക​ള്‍ കോ​ഴി​ക്കോ​ട്ടെ​ത്തി
Wednesday, May 27, 2020 11:32 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ല്‍ കു​ടു​ങ്ങി​യ വി​വി​ധ ജി​ല്ല​ക്കാ​രാ​യ 458 മ​ല​യാ​ളി​ക​ള്‍ കോ​ഴി​ക്കോ​ട്ടെ​ത്തി.
രാ​ജ്‌​കോ​ട്ടി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട 09378 ന​മ്പ​ര്‍ രാ​ജ്‌​കോ​ട്ട്- തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്‌​റ്റോ​പ്പാ​യി​രു​ന്നു കോ​ഴി​ക്കോ​ട്.
നാ​ട്ടിലെത്തിയവരില്‍ 121 പേ​ര്‌കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രാണ‍്. ക​ണ്ണൂ​ര്‍ 114, കാ​സ​ര്‍​കോ​ഡ് 18, മ​ല​പ്പു​റം 69, പാ​ല​ക്കാ​ട് 109, തൃ​ശൂ​ര്‍ 18, വ​യ​നാ​ട് ഒ​ന്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് മറ്റുയാ​ത്ര​ക്കാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്.
വൈ​ദ്യ പ​രി​രോ​ധ​ന​യ്ക്ക് ശേ​ഷം പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ അ​ത​ത് ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. അ​ഞ്ച് പേ​രെ വി​വി​ധ ജി​ല്ല​ക​ളി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി.
മ​റ്റു​ള്ള​വ​രെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​നാ​യി വീ​ടു​ക​ളി​ലേ​ക്ക​യ​ച്ചു.