സ്ഫോ​ട​നത്തിൽ വീ​ട് ത​ക​ർ​ന്നു
Tuesday, May 26, 2020 11:04 PM IST
കൊ​ണ്ടോ​ട്ടി: ഐ​ക്ക​ര​പ്പ​ടി പു​ത്തു​പ്പാ​ടം ചു​ര​ക്കാ​വി​ൽ വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ വി​രു​ന്നു​പോ​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ ഉ​ഗ്ര​ശ​ബ്ദ​ത്തി​ൽ വ​ൻ​സ്ഫോ​ട​നം ന​ട​ന്ന​ത്.
സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​ര​ത്തി​ൽ കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ജ​ന​ൽ, വാ​തി​ൽ ക​ട്ടി​ള അ​ട​ക്കം തെ​റി​ച്ചു വീ​ണു. കോ​ണ്‍​ക്രീ​റ്റ് കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര സ്ലാ​ബ് ചു​മ​രി​ൽ നി​ന്നു അ​ട​ർ​ന്ന നി​ല​യി​ലാ​ണ്. വീ​ടി​നു​ള​ളി​ലെ വ​സ്തു​ക്ക​ളും ചി​ത​റി​ത്തെ​റി​ച്ചു. സ്ഫോ​ട​ന ശ​ബ്ദ കേ​ട്ട നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും വീ​ട് ത​ക​ർ​ന്നി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​വ​ർ ആ​കെ പ​ക​ച്ചു. ഉ​ട​നെ കൊ​ണ്ടോ​ട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ക്ക​ള​യി​ലെ ഗ്യാ​സ് അ​ടു​പ്പി​ൽ നി​ന്നു​ണ്ടാ​യ ചോ​ർ​ച്ച​യാ​കാം സ്ഫോ​ട​ന കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. പ​രി​ശോ​ധ​ന സ​മ​യ​ത്ത് പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു കൊ​ണ്ടോ​ട്ടി പോ​ലീ​സ് പ​റ​ഞ്ഞു. ഗ്യാ​സ് പ​രി​ശോ​ധ​ന വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി.
പു​ത്തു​പ്പാ​ടം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കാ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കാ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​ന്തം​വീ​ട്ടി​ലേ​ക്കു പോ​യ​താ​യി​രു​ന്നു കു​ടും​ബം. വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​ൻ വി​ദേ​ശ​ത്താ​ണ്. മാ​താ​വും നാ​ലു മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.