കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നാലുപേർക്ക് പോ​സി​റ്റീ​വ്
Monday, May 25, 2020 11:40 PM IST
കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ നാ​ലു കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. 28 ഉം 68 ​ഉം വ​യ​സ്സു​ള്ള ഏ​റാ​മ​ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്കും 22 വ​യ​സു​ള്ള നാ​ദാ​പു​രം സ്വ​ദേ​ശി​ക്കും 40 വ​യ​സു​ള്ള ക​ട്ടി​പ്പാ​റ സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ആ​ദ്യ​ത്തെ ര​ണ്ടു​പേ​ര്‍ 11 നു ​ചെ​ന്നൈ​യി​ല്‍ നി​ന്ന് കാ​ര്‍​മാ​ര്‍​ഗം എ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി. മൂ​ന്നാ​മ​ത്തെ​യാ​ള്‍ 12 ന് ​ദു​ബാ​യ് -ക​ണ്ണൂ​ര്‍ വി​മാ​ന​ത്തി​ല്‍ ക​ണ്ണൂ​രി​ല്‍ എ​ത്തി, വ​ട​ക​ര കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് 24 ന് ​സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് ആ​യി. നാ​ലാ​മ​ത്തെ വ്യ​ക്തി 19 ന് ​റി​യാ​ദ് - കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി, താ​മ​ര​ശേ​രി കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 24 ന് ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യി.
നാ​ലു​പേ​രും കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​തോ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​കെ എ​ണ്ണം 50 ആ​യി. ഇ​വ​രി​ല്‍ 25 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.
നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ 25 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​തി​ല്‍ 12 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ട്ടു പേ​ര്‍ കോ​ഴി​ക്കോ​ട് ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ്ഹൗ​സി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും അ​ഞ്ചു​പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.