പ​ച്ച​ക്ക​റി​ക്ക​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 48 കു​പ്പി ക​ര്‍​ണാ​ട​ക നി​ര്‍​മി​ത മ​ദ്യം പി​ടി​കൂ​ടി
Monday, May 25, 2020 11:39 PM IST
താ​മ​ര​ശേ​രി: പി​ക്ക​പ്പ് വാ​നി​ല്‍ പ​ച്ച​ക്ക​റി​ക്കൊ​പ്പം ക​ട​ത്തി​യ 48 കു​പ്പി ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം താ​മ​ര​ശേ​രി റേഞ്ച് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. കൊ​യി​ലാ​ണ്ടി - താ​മ​ര​ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ പി.​സി മു​ക്കി​ല്‍ വ​ച്ച് എ​ക്‌​സൈ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ പോ​യ കെ​എ 09 സി 2519 ​ന​മ്പ​ര്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ര്‍​ണ്ണാ​ട​ക​യി​ല്‍ മാ​ത്രം വി​ല്‍​പ്പ​നാ​നു​മ​തി​യു​ള്ള മ​ദ്യം ത​ക്കാ​ളി നി​റ​ച്ച പെ​ട്ടി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്‌​സൈ​സ് സം​ഘ​ത്തെ വെ​ട്ടി​ച്ച് ക​ട​ന്ന വാ​ന്‍ ത​ച്ചം​പൊ​യി​ല്‍ പു​തി​യാ​റ​മ്പ​ത്ത് ഷെ​ബീ​റ​ലി​യു​ടെ വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.
എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട​തോ​ടെ പോ​ര്‍​ച്ചി​ല്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ഷ​ബീ​ര്‍ അ​ലി​യെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ദ്യ​ക്കു​പ്പി​ക​ളും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​കെ. അ​നി​ല്‍ കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​സ്.​ശ്യാം പ്ര​സാ​ദ്, കെ. ​പ്ര​സാ​ദ്, കെ. ​സു​രേ​ന്ദ്ര​ന്‍, സി.​പി.​ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്‌​സൈ​സ് സം​ഘ​മാ​ണ് പ്രി​ശോ​ധ​ന ന​ട​ത്തി​യ​ത്.