"സു​ഭി​ക്ഷ കേ​ര​ളം' പ​ദ്ധ​തി​യി​ല്‍ത​രി​ശു​ ഭൂ​മി​യി​ല്‍ കൃ​ഷി​യി​റ​ക്കി
Monday, May 25, 2020 11:39 PM IST
കോ​ഴി​ക്കോ​ട് : ത​രി​ശു​ഭൂ​മി​യി​ല്‍ കൃ​ഷി​യി​റ​ക്കു​ന്ന 'സു​ഭി​ക്ഷ കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​വി​ലു​ള്ള സെ​യി​ല്‍ - എ​സി​എ​ല്‍​ന്‍റെ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കി. ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ്വ​ഹി​ച്ചു.
കാ​ടു​മൂ​ടി​ക്കി​ട​ന്ന ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് ഫ​റോ​ക്ക് സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്. സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍, സ​ഹ​ക​ര​ണ വ​കു​പ്പ്, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് ക​പ്പ, വാ​ഴ, ചേ​ന, വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ കൃ​ഷി ചെ​യ്യും. പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല നി​ര്‍​വ്വ​ഹി​ക്കു​ന്ന ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍ പി.​പ്ര​കാ​ശ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

മ​രം വീ​ണ് വീ​ട്
ത​ക​ർ​ന്നു

മു​ക്കം :കാ​റ്റി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. പ​ന്നി​ക്കോ​ട് വെ​ളാ​ത്തൂ​ർ മാ​ല​തി അ​മ്മ​യും മ​ക​ളും താ​മ​സി​ക്കു​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ അ​യ​ൽ​പ​റ​മ്പി​ലെ തേ​ക്കു മ​രം ക​ട​പു​ഴ​കി വീ​ണ​ത്. വീ​ടി​ന് സാ​ര​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.