സ്‌​കൂട്ട​റി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Sunday, May 24, 2020 1:03 AM IST
നാ​ദാ​പു​രം:​ക​ല്ലാ​ച്ചി​യി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്‌​കൂട്ട​ര്‍ ഉ​പേ​ക്ഷി​ച്ച് ക​ഞ്ചാ​വ് പൊ​തി​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി.​ക​ല്ലാ​ച്ചി പൈ​പ്പ് ലൈ​ന്‍ റോ​ഡ് പ​രി​സ​ര​ത്തെ കു​രു​ന്നം​ക​ണ്ടി താ​ഴെ കു​നി​യി​ല്‍ സൗ​ജി​ക്കി(32)നെ​യാ​ണ് നാ​ദാ​പു​രം സി ​ഐ എ​ന്‍.​സു​നി​ല്‍​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​യി​ല്‍ നി​ന്ന് 450 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി.​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ക​ല്ലാ​ച്ചി മാ​ര്‍​ക്ക​റ്റ് റോ​ഡ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം.​വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ​യെ​ത്തി​യ സ്‌​ക്കൂ​ട്ട​ര്‍ പോ​ലീ​സ് കൈ​കാ​ണി​ച്ച് നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.​വാ​ഹ​ന​ത്തി​ന്‍റെ പേ​പ്പ​ര്‍ എ​ടു​ക്കാ​നെ​ന്ന പോ​ലെ സ്‌​ക്കൂ​ട്ട​റി​ന്‍റെ സീ​റ്റ് തു​റ​ന്ന സൗ​ജി​ക്ക് സീ​റ്റി​ന​ടി​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് പൊ​തി​യു​മാ​യി ടൗ​ണി​ലൂ​ടെ ക​ട​ക​ള്‍​ക്ക് പി​റ​കി​ലേ​ക്ക് ഓ​ടി .
സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എം ​എ​സ് പി ​സേ​നാം​ഗ​ങ്ങ​ളും ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന് മ​ല്‍​പി​ടു​ത്ത​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി.​യു​വാ​വി​ന്‍റെ കൈ​യി​യു​ണ്ടാ​യി​രു​ന്ന ക​വ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.