‘കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഉ​യ​ർ​ന്ന​ താ​ങ്ങുവി​ല നി​ശ്ച​യി​ക്ക​ണം'
Sunday, May 24, 2020 1:03 AM IST
പേ​രാ​മ്പ്ര: കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന:​രു​ദ്ധാ​ര​ണ​ത്തി​നും കോ​വി​ഡ് അ​തി ജീ​വ​ന​ത്തി​നു​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് അ​ടി​യ​ന്തര​മാ​യി ഉ​യ​ർ​ന്ന താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം)​സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​സി. ചാ​ണ്ടി .
പ​തി​നാ​യി​രം രൂ​പ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും അ​ടി​യ​ന്ത​ര ധ​ന സ​ഹാ​യ​വും സൗ​ജ​ന്യ വി​ത്തു​ക​ളും വ​ള​വും അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​ത്തി​യ ധ​ർ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ചാ​ണ്ടി.