ഇ​റ​ച്ചി: അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി
Sunday, May 24, 2020 1:00 AM IST
കോ​ഴി​ക്കോ​ട്: സാ​ധാ​ര​ണ കോ​ഴി ഇ​റ​ച്ചി​ക്ക് (ബ്രോ​യി​ല​ര്‍ ) നി​ല​വി​ല്‍ 200 രൂ​പ​യാ​ണ് വി​ല​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. താ​ലൂ​ക്കി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചു. ചി​ല വ്യാ​പാ​രി​ക​ള്‍ ബ്രോ​യി​ല​ര്‍ എ​ന്ന വ്യാ​ജേ​ന ലെ​ഗോ​ണ്‍ കോ​ഴി ഇ​റ​ച്ചി ന​ല്‍​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടിട്ടുണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന ഇത്തരം ​നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
200 രൂ​പ​യ്ക്ക് ബ്രോ​യി​ല​ര്‍ കോ​ഴി ഇ​റ​ച്ചി ത​ന്നെ വി​ല്പ​ന ന​ട​ത്തണം. വി​ല വി​വ​രം നി​ര്‍​ബ​ന്ധ​മാ​യും ക​ട​യു​ടെ മു​മ്പി​ല്‍ എ​ഴു​തി വയ്​ക്കണം. പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ്, ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ന്‍​സ്, ഹെ​ല്‍​ത്ത് കാ​ര്‍​ഡ്, പൊ​ല്യൂഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള ലൈ​സ​ന്‍​സു​ക​ള്‍ ഇ​ല്ലാ​തെ കോ​ഴി ഇ​റ​ച്ചി വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​നമെന്ന് വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.