പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​റി​ലെ മ​ണ്ണ് നീ​ക്കം​ചെ​യ്യാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്ന്
Sunday, May 24, 2020 1:00 AM IST
കൂ​രാ​ച്ചു​ണ്ട്: പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​റി​ൽ അ​ടി​ഞ്ഞ മ​ണ്ണ് അ​ടി​യ​ന്തര​മാ​യി നീ​ക്കം​ചെ​യ്ത് ലേ​ലം ചെ​യ്യ​ണ​മെ​ന്നും ജ​ല​സം​ഭ​ര​ണ ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​യി​ര​ക​ണ​ക്കി​ന് എ​ക്ക​ർ കൃ​ഷി​ഭൂ​മി​ക്കും ജ​പ്പാ​ൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഡാ​മി​ലെ ജ​ല​സം​ഭ​ര​ണ​ശേ​ഷി​യാ​ണ് മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി​യ​ത് നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം ന​ഷ്ട്ട​പ്പെ​ടു​ന്ന​ത്.​റി​സ​ർ​വോ​യ​റി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ലേ​ലം നടത്തുക​യും കോ​ടി​ക​ണ​ക്കി​ന് രൂ​പ സ​ർ​ക്കാ​രിന് ല​ഭി​ക്കു​ക​യും ചെ​യ്തിരുന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ, ക​ല്ലാ​നോ​ട് പൂ​വ്വ​ത്തു​ംചോ​ല, താ​ന്നി​യാം​കു​ന്നു മു​ത​ൽ ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ല​യോ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ണ്ണ് ഒ​ലി​ച്ചു​വ​രു​ന്ന​തും ഇ​വി​ടേ​ക്കാ​ണ്.
മ​ണ്ണൊ​ലി​പ്പ് ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​ന് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​യി​ൽ ഉ​ൾപ്പെ​ടു​ത്തി​ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ്യാ​ല​ നി​ർ​മ്മി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പെ​ട്ടു.