ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നുമെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്
Sunday, May 24, 2020 12:54 AM IST
മു​ക്കം: ത​മി​ഴ്‌​നാ​ട് തേ​നി​യി​ൽ നി​ന്നും ലോ​ക്ക്ഡോ​ൺ മ​റി​ക​ട​ന്നു മു​ക്ക​ത്തെ​ത്തി​യ ത​മി​ഴ്‌​നാ​ട് വെ​ല്ലു​ർ സ്വ​ദേ​ശി ഭൂ​പ​തി(39) ക്കെ​തി​രെ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ ഇ​പ്പോ​ൾ മു​ക്ക​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ക്വാ​റ​ന്‍റെ​നി​ൽ ആ​ണ്.
ഈ ​മാ​സം 20 ന് ​രാ​വി​ലെ 8.30 ന് ​തേ​നി​യി​ൽ നി​ന്നും ബൈ​ക്കി​ൽ ആ​ണ്ടി​പ്പെ​ട്ടി വ​രെ എ​ത്തി​യ ഇ​യാ​ൾ പി​ന്നീ​ട് ഇ​രു​പ​തു കി​ലോ​മീ​റ്റ​റോ​ളം പ​ഴ​നി റൂ​ട്ടി​ലൂ​ടെ ന​ട​ന്നും ബൈ​ക്കി​ന് പി​ന്നി​ൽ സ​ഞ്ച​രി​ച്ചും പാ​ല​ക്കാ​ട്‌ റോ​ഡി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് രാ​ത്രി​യാ​യ​പ്പോ​ൾ പാ​ല​ക്കാടുനിന്ന് പാ​ർ​സ​ൽ ക​യ​റ്റി​വ​ന്ന മ​റ്റൊ​രു ലോ​റി​യി​ൽ ക​യ​റി​പ്പ​റ്റി. എ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി ആ​ളെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന​ത് പി​ടി​ക്ക​പ്പെ​ട്ടാ​ൽ പ്ര​ശ്ന​മാ​കു​മെ​ന്ന് മ​ന​സിലാ​യ ലോ​റി ഡ്രൈ​വ​ർ ഇ​യാ​ളെ മ​ണ്ണാ​ർ​ക്കാ​ട് ഇ​റ​ക്കി വി​ട്ടു.
മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും കാ​ൽ​ന​ട​യാ​യി മ​ഞ്ചേ​രി എ​ത്തു​ക​യും അ​വി​ടെ നി​ന്ന് കൊ​ണ്ടോ​ട്ടി വ​ഴി എ​ളു​പ്പ​മാ​ർ​ഗം മു​ക്ക​ത്തെ​ത്തു​ക​യും ചെ​യ്തു.
ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ഇ​യാ​ൾ മു​ക്ക​ത്തെ​ത്തി​യ​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച മു​ക്കം പോ​ലീ​സ് ഇ​യാ​ളെ ക​ണ്ടെ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ക്ക​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.