ക്ലാ​സ് മു​റി​ക​ൾ ശു​ചീ​ക​രി​ച്ചു
Sunday, May 24, 2020 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: 26 മു​ത​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ ക്ലാ​സു​മു​റി​ക​ൾ ശു​ചീ​ക​രിച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, റെ​ജി അ​മ്പാ​യ​ത്തൊ​ടി, ഷി​ബി​ൻ പ​രീ​ക്ക​ൽ, ആ​കാ​ശ് ജോ, ​അ​ജി​ത് വെ​ട്ടി​ക്കു​ഴി, സ​ച്ചി​ൻ ത​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​സ്കുക​ൾ വി​ത​ര​ണം ചെ​യ്തു.​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് വെ​ളി​യ​ത്ത്, ബി​ജു മാ​ണി എ​ന്നി​വ​ർ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.