കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സി​യി​ൽ കി​ട​ത്തി​ചി​കി​ത്സ
Tuesday, March 31, 2020 10:54 PM IST
കൂ​രാ​ച്ചു​ണ്ട്: കൊ​വി​ഡ്- 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സി​യി​ൽ കി​ട​ത്തി​ചി​കി​ത്സ ആ​രം​ഭി​ക്കു​ന്നു.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ ക​രു​ത​ലെ​ന്നു​ള്ള നി​ല​യി​ൽ മൂ​ന്ന് മാ​സ​ത്തേ​ക്ക് താ​ത്കാലി​ക​മാ​യി 24 മ​ണി​ക്കൂ​ർ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി കൂ​ടു​ത​ൽ സ്റ്റാ​ഫിനെ നി​യ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശം.​ബാ​ലു​ശേരി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​എ​ച്ച്സിയി​ൽ നി​ല​വി​ൽ ര​ണ്ടു​വ​രെ ഒ​പി ​വി​ഭാ​ഗ​ത്തി​ലാ​യി ര​ണ്ട് ഡോ​ക്ട​ർ​മാ​രും ഒ​രു സ്റ്റാ​ഫ് ന​ഴ്സ് എ​ന്നി​വ​രു​ടെ സേ​വ​ന​മാ​ണ് ്നു ല​ഭ്യ​മാ​യി​രു​ന്ന​ത്.​ ഇ​തോ​ടൊ​പ്പം ഇ​നി മു​ത​ൽ പു​തു​താ​യി നി​യ​മി​ക്കു​ന്ന ര​ണ്ട് ഡോ​ക്ട​ർ​മാ​ർ, ര​ണ്ട് സ്റ്റാ​ഫ് ന​ഴ്സ്, ഒ​രു ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ര​ണ്ട് ഫാ​ർ​മ​സി​സ്റ്റ്, ഒ​രു ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും.​ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ സ്വീീകരിച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്ര​തി​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജെ. മാ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​വി​ടെ കി​ട​ത്തി​ചി​കി​ത്സയ്ക്ക് കെ​ട്ടി​ടം നി​ർ​മ്മി​ച്ചി​രു​ന്നു. 2017-ൽ ​പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ 30 ഓ​ളം ബ​ഡു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സം​ഭാ​വ​ന​യാ​യി ന​ൽ​കി​യി​രു​ന്നു.

അ​ടി​യ​ന്തര​ഘ​ട്ട​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്
ല​ക്ഷ്യം. കൂ​ടാ​തെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഇ​തി​നോ​ട് ചേ​ർ​ന്ന് നി​ർ​മ്മി​ച്ചി​ട്ടു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ളും താ​മ​സ സൗ​ക​ര്യാ​ർ​ത്ഥം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് കൊ​റോ​ണ ഒപി അ​ട​ക്കമു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ലോ​ച​ന​യി​ൽ ഉ​ള്ള​താ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്ര​തി​ഭ അ​റി​യി​ച്ചു.