അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ള്‍ ദു​രി​താ​ശ്വ​ാസക്യാ​മ്പു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു
Monday, March 30, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ള്‍ ദു​രി​താ​ശ്വ​സ ക്യാ​മ്പു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ഉ​ത്ത​ര​വി​ട്ടു. ക്യ​മ്പു​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വാ​ര്‍​ഡ് മെ​ംബര്‍ ചെ​യ​ര്‍​മാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ണ്‍​വീ​ന​റും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ /സ്‌​പെ​ഷല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അം​ഗ​വു​മാ​യി ക്യാ​മ്പ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യെ​യും നി​യ​മി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി​രി​ക്കും.
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും സു​ര​ക്ഷ​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ തൊ​ഴി​ലു​ട​മ​ക​ള്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ നി​ല​വി​ല്‍ ഏ​ത് തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ലാ​ണോ ജോ​ലി​ചെ​യ്യു​ന്ന​ത് അ​വി​ടെ ത​ന്നെ തു​ട​രു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണം തൊ​ഴി​ലു​ട​മ ത​ന്നെ എ​ത്തി​ച്ചു​ന​ല്‍​കാ​ന്‍ ശ്ര​മി​ക്ക​ണം.
ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​ന്നാ​ല്‍ അ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ക്യാ​മ്പ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യാ​ണ്. ഇ​ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ മേ​ധാ​വി​യും സെ​ക്ര​ട്ട​റി​യും ഉ​റ​പ്പു​വ​രു​ത്ത​ണം.