പോ​ലീ​സി​നെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: എം.​കെ . രാ​ഘ​വ​ൻ എം​പി
Monday, March 30, 2020 10:53 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യു​ള്ള വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി പ്ര​ഖ്യാ​പി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​യു​ടെ പ​രി​ധി​യി​ല്‍ പോ​ലീ​സ് സേ​ന​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ല സീ​താ​രാ​മ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക്ഷേ​മ​നി​ധി പ​രി​ധി​യി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ങ്ങ​ള്‍​ക്ക് തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എം.​കെ. രാ​ഘ​വ​ന്‍ എം​പി ക​ത്ത​യ​ച്ചു.
പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ഇ​ട​പ​ഴ​കു​ന്ന പോ​ലീ​സ് സേ​ന ജോ​ലി​യു​ടെ പ്രാ​ധാ​ന്യ​മ​നു​സ​രി​ച്ച് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ അ​ര്‍​ഹ​രാ​ണെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ക്ഷേ​മ​നി​ധി പ​രി​ധി​യി​ല്‍ വ​രു​ന്ന​വ​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഒ​രു​മാ​സ​ത്തെ ശ​മ്പ​ള​വും അ​ല്ലാ​ത്ത​വ​ര്‍​ക്ക് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ഇ​തി​ല്‍ കേ​ര​ള​ത്തി​ലെ തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട ഇ​ത്ത​രം ക​ച്ച​വ​ട​ക്കാ​ര്‍ ദി​വ​സേ​ന​യു​ള്ള വി​റ്റു​വ​ര​വി​ൽ നി​ന്ന് കി​ട്ടു​ന്ന തു​ക കൊ​ണ്ട് കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന​വ​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചു.
ഇ​ത് പ​രി​ഗ​ണി​ച്ച് കേ​ര​ള​ത്തി​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് കൂ​ടി ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ടാ​വ​ശ്യ​പ്പെ​ട്ടു.