പാ​ള​യ​ത്ത് പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡ് , ന​ഗ​ര​ത്തി​ല്‍ മൃ​ഗ​ങ്ങ​ള്‍​ക്ക് ശ്മ​ശാ​നം
Monday, March 30, 2020 10:52 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്കു​ള്ള കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ബ​ജ​റ്റും 2019 - 20 വ​ര്‍​ഷ​ത്തേ​ക്കു​ള്ള മ​തി​പ്പ് ബ​ജ​റ്റും പാ​സാ​ക്കി. 35.61 കോ​ടി രൂ​പ​യു​ടെ മി​ച്ച​ബ​ജ​റ്റ് അ​വ​ത​ണം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ മീ​രാ​ദ​ര്‍​ശ​ക് ഒ​രു മ​ണി​ക്കൂ​റി​ന​കം പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​ട​ന്‍ മു​ന്‍​ധാ​ര​ണ പ്ര​കാ​രം സ​ഭ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പാ​ള​യ​ത്ത് പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ്, വാ​സ്‌​കോ​ഡ​ഗാ​മ​യു​ടെ ജ​ന്‍​മ​ന​ഗ​ര​മാ​യ സി​ന്‍​സ് സി​റ്റി​യു​മാ​യി ചേ​ര്‍​ന്ന് ട്വി​ന്‍ സി​റ്റി പ​ദ്ധ​തി, സ്റ്റേ​ഡി​യ​ത്തി​ല്‍ ഐ​എ​സ്എ​ല്‍ മ​ത്സ​രം ന​ട​ത്തു​ന്ന​തി​നും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് ആ​ക്കാ​നും മു​ന്‍​കൈയെ​ടു​ക്ക​ൽ, ന​ഗ​ര​ത്തി​ല്‍ മൃ​ഗ​ങ്ങ​ള്‍​ക്ക് ശ്മ​ശാ​നം തു​ട​ങ്ങി​യ​വ പ്ര​ധാ​ന നിർദേശങ്ങ​ളി​ല്‍ പെ​ടു​ന്നു.
703.44 കോ​ടി രൂ​പ വ​ര​വും 667.83 കോ​ടി രൂ​പ ചെല​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. 416.56 കോ​ടി റ​വ​ന്യു വ​രു​മാ​ന​വും 238.96 കോ​ടി മൂ​ല​ധ​ന വ​രു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ചെ​ല​വ് 395.35 കോ​ടി​യും മൂ​ല​ധ​ന ചെ​ല​വ് 272.48 കോ​ടി​യു​മാ​ണ്.സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നാം ​ന​മു​ക്കാ​യി, വി​വി​ധ മി​ഷ​നു​ക​ള്‍, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​മൃ​ത്, പി​എം​എ​വൈ, ഐ​എ​ന്‍​യു​എ​ല്‍​എം തു​ട​ങ്ങി​യ പ​ദ്ധ​തി​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​ണ് ബ​ജ​റ്റ്. 698.44 കോ​ടി രൂ​പ വ​ര​വും 650.52 കോ​ടി ചെല​വും വ​രു​ന്ന 2019- 20 വ​ര്‍​ഷ​ത്തെ പു​തു​ക്കി​യ ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ടാ​ഗോ​ര്‍ ഹാ​ളി​ലേ​ക്ക് മാ​റ്റി​യ യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 1.77 കോ​ടി രൂ​പ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 91 ല​ക്ഷം രൂ​പ​യും മാ​ര്‍​ക്ക​റ്റു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 29 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ശു​ചീ​ക​ര​ണ​ത്തി​ന് 2.25 കോ​ടി, തെ​രു​വ് വി​ള​ക്കി​ന് 63 ല​ക്ഷം, പ്ര​ത്യു​ത്പാ​ദ​ന സം​ര​ഭ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം, ശ്മ​ശാ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും 46 ല​ക്ഷം എന്നിങ്ങനെ തുക വിലയിരുത്തി.
പ്ര​ധാ​ന പ​ദ്ധ​തി​ക​ളും
വാ​ഗ്ദാ​ന​ങ്ങ​ളും
ഏ​പ്രി​ലോ​ടെ മു​ഴു​വ​ന്‍ ക​ട​ങ്ങ​ളും കൊ​ടു​ത്ത് തീ​ര്‍​ത്ത് ക​ട​ര​ഹി​ത ന​ഗ​ര​സ​ഭ​യാ​യി​മാ​റും
വ​സ്തു​നി​കു​തി, ഡി​ആ​ൻ​ഡ് ഒ ​ലൈ​സ​ന്‍​സ്,പ്ര​ഫ​ഷ​ണ​ല്‍ ടാ​ക്‌​സ്, റെ​ന്‍റ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ഓ​ണ്‍​ലൈ​നാ​ക്കും
കാ​ഷ് സ്വീ​ക​രി​ക്കു​ന്ന​തി​ന് ബി​ല്‍ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ്വൈ​പ്പിം​ഗ് യ​ന്ത്രം
സെ​പ്റ്റം​ബ​റോ​ടെ ന​ഗ​ര​സ​ഭ​യ്ക്ക് ഐ​എ​സ്ഒ അം​ഗീ​കാ​രം നേടാന്‌ ശ്രമിക്കും.
പു​തി​യ ര​ണ്ട് ന​ഗ​ര​സ​ഭ ഓ​ഫീ​സ്, കൗ​ണ്‍​സി​ല്‍ ഹാ​ള്‍ എ​ന്നി​വ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷം പ​ണി​തു​ട​ങ്ങും
ഞെ​ളി​യ​ന്‍ പ​റ​മ്പി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കി പൂ​ന്തോ​ട്ട​മാ​ക്കു​ന്ന 7.7 കോ​ടി​യു​ടെ പദ്ധതി ജൂ​ണി​ല്‍ തീ​ര്‍​ക്കും
എ​ല്ലാ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫീ​സി​നും ഇ​രു​ച​ക്ര​വാ​ഹ​നം
മാ​ലി​ന്യം നീ​ക്കാ​നു​ള്ള ഉ​ന്തു​വ​ണ്ടി​ക്ക് പ​ക​രം എ​ല്ലാ​സ​ര്‍​ക്കി​ളി​ലും ബാ​റ്റ​റി​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ-​ഓ​ട്ടോ
സ​രോ​വ​ര​ത്തെ മ​ലി​ന​ജ​ല പ്ലാ​ന്‍റ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കും
ബീ​ച്ച് മേ​ഖ​ല​യി​ല്‍ 94 കി​ലോ​മീ​റ്റ​ര്‍ അ​ഴു​ക്കു​ചാ​ലും പ്ലാ​ന്‍റും 2022 ഓ​ടെ തീ​രും വി​ധം ആ​രം​ഭി​ക്കും
12 കി​ലോ​മീ​റ്റ​ര്‍ ആ​ധു​നി​ക അ​ഴു​ക്ക് ചാ​ല്‍ നി​ർ​മാ​ണം മേ​യി​ല്‍ തീ​ര്‍​ക്കും
90 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് പു​തു​താ​യി ടാ​റി​ംഗ് നടത്തും.
മി​ഠാ​യി തെ​രു​വി​നെ​യും ബ​ഷീ​ര്‍ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് പ​ണി അ​ടു​ത്ത​വ​ര്‍​ഷം ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കും
മൊ​ഫ്യൂ​സ​ില്‍ ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പം 11.35 കോ​ടി ചെ​ല​വി​ല്‍ എ​സ്‌​ക​ലേ​റ്റ​ര്‍ സ്ഥാ​പി​ച്ച് ഫു​ട് ഓ​വ​ര്‍ ബ്രി​ഡ്ജ് ജൂ​ണി​ൽ തീ​ര്‍​ക്കും.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഫു​ട് ഓ​വ​ര്‍ ബ്രി​ഡ്ജു​ക​ള്‍
മൂ​ന്നു പാ​ര്‍​ക്കിം​ഗ് പ്ലാ​സ​ക​ള്‍ 2022 ഓ​ടെ
ന​വീ​ക​രി​ച്ച മാ​നാ​ഞ്ചി​റ പാ​ര്‍​ക്ക് മേ​യി​ല്‍ തു​റ​ക്കും.
കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ ന​ഗ​ര​ച​രി​ത്ര മ്യൂ​സി​യം പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും
പാ​ള​യ​ത്ത് പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ് പ​ണി​യും
മു​ത​ല​ക്കു​ളം മൈ​താ​നം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​ക​ര​മാ​വു​ന്ന രീ​തി​യി​ല്‍ വി​ക​സി​പ്പി​ക്കും
സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ പ​ഴം പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് ഉ​ള്‍​ക്കൊ​ള്ളു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള മാ​ര്‍​ക്ക​റ്റിം​ഗ് കോം​പ്ല​ക്സ്
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി​യു​ള്ള ബ​സ്‌സ്റ്റാ​ൻ​ഡ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷം തു​ട​ങ്ങും.
ആ​ധു​നി​ക രീ​തി​യി​ലു​ള്ള 50 പു​തി​യ ബ​സ് ഷെ​ല്‍​ട്ട​റു​ക​ള്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷം സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ
ന​ഗ​ര​സൗ​ന്ദ​ര്യ​ത്തി​ന് വി​ഘാ​ത​മാ​യ എ​ല്ലാ പോ​സ്റ്റ​റു​ക​ളും ഹോ​ര്‍​ഡിം​ഗു​ക​ളും മാ​റ്റും
വ​ലി​യ​ങ്ങാ​ടി സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി അ​ടു​ത്ത വ​ര്‍​ഷംപൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ര​ണ്ട് കോ​ടി
ഷീ ​ലോ​ഡ്ജ് ജൂ​ണി​ൽ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കും
ന​വീ​ക​രി​ക്കു​ന്ന ജൂ​ബി​ലി ഹാ​ള്‍ അ​ടു​ത്ത വ​ര്‍​ഷം തു​റ​ക്കും.
അ​ടു​ത്ത വ​ര്‍​ഷം ബേ​പ്പൂ​രി​ല്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പേ​രി​ൽ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങും.
എ​ല്ലാ ശ്മ​ശാ​ന​ങ്ങ​ളി​ലും ഗ്യാ​സ് ക്രി​മ​റ്റോ​റി​യം.
മൃ​ഗ​ങ്ങ​ള്‍​ക്ക് ശ്മ​ശാ​നം
മാ​വൂ​ര്‍ റോ​ഡി​ലു​ള്ള ശ്മ​ശാ​ന​ത്തെ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള ശ്മ​ശാ​ന​മാ​ക്കും
അ​റ​വു​ശാ​ല കോ​തി പാ​ല​ത്തി​ന് സ​മീ​പം ഉ​ട​ന്‍
കി​ഫ്ബി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച് 100 കോ​ടി രൂ​പ​ ചെ​ല​വി​ല്‍ 12 സ്‌​കൂ​ളു​ക​ളെ അ​ന്താ​രാ​ഷ്‌ട്രനി​ല​വാ​ര​ത്തി​ലാക്കും.
ഏ​ഴ് സ്‌​കൂ​ളു​ക​ള്‍​ക്ക് കി​ഫ്ബി​യി​ല്‍ നി​ന്ന് ഒ​രു കോ​ടി​യു​ടെ വി​ക​സ​നം -മൂ​ന്നു വ​ര്‍​ഷം കൊ​ണ്ട് എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലും സൗ​രോ​ര്‍​ജ​പാ​ന​ല്‍
എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ് മാ​തൃ​ക​യി​ല്‍ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സേ​ന 'സ്റ്റു​ഡ​ന്‍റ്സ് ഹെ​ല്‍​ത്ത് കേഡ​റ്റ്' രൂ​പ​വ​ത്ക​രി​ക്കും
തെ​രു​വി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍​ക്ക് 100 കി​ട​ക്ക​ക​ളു​ള്ള ഷെ​ല്‍​ട്ട​ര്‍ ന​ല്ല​ള​ത്ത്
അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ലൈ​സ​ന്‍​സും
സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 12 ഇ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ല്‍ 20 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കു​ന്ന ന്യാ​യ​വി​ല ഹോ​ട്ട​ലു​ക​ള്‍ 10 എ​ണ്ണം ഉ​ട​ന്‍
വാ​സ്‌​കോ​ഡ​ഗാ​മ​യു​ടെ ജ​ന്‍​മ​സ്ഥ​ല​വും പോ​ര്‍​ച്ചു​ഗീ​സി​ലെ പോ​ര്‍​ട്ട് സി​റ്റി​യു​മാ​യ സി​ന്‍​സ് ന​ഗ​ര​വു​മാ​യി യോ​ജി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ ട്വി​ന്‍ സി​റ്റി പ​ദ​വി​യി​ലേ​ക്ക് മാ​റും.
ദു​ബാ​യ്‍ സന്ദർശിച്ച
അം​ഗ​ങ്ങ​ള്‍ എ​ത്തി​യി​ല്ല
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​ട്ടെ​ന്ന് ച​ര്‍​ച്ച​യി​ല്ലാ​തെ ന​ഗ​ര​സ​ഭ ബ​ജ​റ്റ് പാ​സാ​ക്കി​യ​പ്പോ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യ് സ​ന്ദ​ര്‍​ശി​ച്ച് വി​വാ​ദ​ത്തി​ലാ​യ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ യോ​ഗ​ത്തി​ന് എ​ത്തി​യി​ല്ല. ആ​രോ​ഗ്യ​സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​വി. ബാ​ബു​രാ​ജ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​രാ​ധാ​കൃ​ഷ്ണ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എം.​മൊ​യ്തീ​ന്‍, വി.​ടി സ​ത്യ​ന്‍, എം.​പി സു​രേ​ഷ്, പി. ​ബി​ജു​ലാ​ല്‌ എ​ന്നി​വ​രാ​ണ് ദു​ബാ​യി​ല്‍ പോ​യി​രു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം പ​ക്ഷി​പ്പ​നി​യു​ടെ​യും കോ​വി​ഡി​ന്‍റെ​യും കാ​ല​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഉ​ള്‍​പ്പെ​ടെ യാ​ത്ര ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.
13ന് ​തി​രി​ച്ചെ​ത്തി​യ ഇ​വ​രു​ടെ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം 27ന് ​ക​ഴി​ഞ്ഞു​വെ​ങ്കി​ലും സു​ര​ക്ഷ പ​രി​ഗ​ണി​ച്ചും കൂ​ടു​ത​ല്‍ വി​വാ​ദ​മു​ണ്ടാ​കാ​തി​രി​ക്കാ​നു​മാ​ണ് വി​ട്ടു​നി​ല്‍​ക്ക​ല്‍.
ഇ​വ​ര്‍ 28 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.
ച​രി​ത്ര​മാ​യി
ബ​ജ​റ്റ്
കോ​ഴി​ക്കോ​ട്: ന​ഗ​ര​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ മാ​യാ​ണ് ന​ഗ​ര​സ​ഭ ബ​ജ​റ്റ് കൗ​ൺ​സി​ൽ ഹാ​ളി​ന് പു​റ​ത്ത് ന​ട​ന്ന​ത്. കൗ​ൺ​സി​ൽ യോ​ഗം പു​റ​ത്ത് ന​ട​ത്തു​ന്ന​ത് ച​ട്ട വി​രു​ദ്ധ​മാ​യ​തി​നാ​ൽ ടാ​ഗോ​ർ​ഹാ​ൾ നി​ശ്ചി​ത സ​മ​യം ന​ഗ​ര​സ​ഭ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
ത​ലേ​ന്ന് ത​ന്നെ അ​ണു​വി​മു​ക്ത​മാ​ക്കി​യ ഹാ​ളി​ൽ ക​യ​റു​ന്ന​വ​രു​ടെ കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി മാ​സ്കു​ക​ൾ ന​ൽ​കി​യാ​യി​രു​ന്നു എ​യ​ർ​ക​ണ്ടീ​ഷ​ൻ നി​ർ​ത്തി തു​റ​ന്നി​ട്ട ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം. നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് ഹാ​ളി​ന​ക​ത്ത് അം​ഗ​ങ്ങ​ളും വേ​ദി​യി​ൽ മേ​യ​റും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രും ഇ​രു​ന്നു. ലോ​ക​മെ​ങ്ങും കോ​വി​ഡ് ബാ​ധ​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചുകൊ​ണ്ടാ​ണ് യോ​ഗം തു​ട​ങ്ങി​യ​ത്.