ലോ​ക്ക്ഡൗ​ണി​ലും സ​ർ​ഗാ​ത്മ​ക​മാ​യി വി​ദ്യാ​ല​യ​ങ്ങ​ൾ
Monday, March 30, 2020 10:50 PM IST
പേ​രാ​മ്പ്ര: അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന അ​വ​ധി​ക്കാ​ലം കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാന്‌ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ. എ​സ്എ​സ്എ കോ​ഴി​ക്കോ​ട് ആ​ണ് "ക്യാ​ൻ​വാ​സ് 2020' എ​ന്ന പേ​രി​ൽ ന​വീ​ന​മാ​യ പ്രോജ​ക്ട് ആ​വി​ഷ്ക​രി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ളോ​ട് ന​ട​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പെ​യി​ന്‍റിം​ഗ് ,പോ​സ്റ്റ​ർ ര​ച​ന,വാ​യ​നാ​ക്കു​റി​പ്പു​ക​ൾ,ഡ​യ​റി​ക്കു​റി​പ്പു​ക​ൾ,ക്രാ​ഫ്റ്റ്, കൊ​ളാ​ഷ് എ​ന്നീ വ്യ​ത്യ​സ്ത​മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്.
25 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ര​ച​ന​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. ബി​ആ​ർ​സി​ക​ളി​ലെ ചു​മ​ത​ല​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്ക് ഏ​പ്രി​ൽ 10ന​കം വാ​ട്സ്ആ​പ്പി​ലൂ​ടെ ര​ച​ന​ക​ൾ അ​യ​യ്ക്ക​ണം. പേ​രാ​മ്പ്ര എ​യു​പി ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ ഈ ​പ്രോ​ജ​ക്ടി​നെ ആ​വേ​ശ​പൂ​ർ​വ്വം സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പൂ​ർ​വ്വ​വി​ദ്യാ​ർ​ഥിക​ളും ഉ​ൾ​പ്പെ​ട്ട "എ​ന്‍റെ പേ​രാ​മ്പ്ര’ എ​യു​പി സ്കൂ​ൾ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ൾ​ക്ക് വ​ലി​യ പ്രോ​ത്സാ​ഹ​ന​ം ല​ഭി​ക്കു​ന്നു​ണ്ട്.