സാതരണത്തിന് പ്രത്യേക സംവിധാനം
Sunday, March 29, 2020 10:48 PM IST
വ​ട​ക​ര: സ​ഹ​ക​ര​ണ ബാ​ങ്കി​ലൂ​ടെ​യ​ല്ലാ​തെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ക്കൗ​ണ്ടി​ലൂ​ടെ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​ര്‍ക്ക് പെ​ന്‍​ഷ​ന്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം അ​ഴി​യൂ​രി​ല്‍ ഒ​രു​ക്കി. എ​സ്ബി​ഐ​യി​ല്‍ 762 ,സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ല്‍ 313 അ​ട​ക്കം ആ​കെ 1075 ഗു​ണ​ഭോ​ക്ത​ക്ക​ള്‍​ക്കാ​ണ് ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ക.
രാ​ജ്യം ലോ​ക്ക്ഡൗ​ണാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ തു​ക വി​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടും എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സ​ര്‍​ക്കാ​രി​ന്‍റെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലൂ​ടെ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​ര്‍ തു​ക ഗു​ണ​ഭോ​ക്ത​ക്ക​ളു​ടെ വീ​ട്ടീ​ലെ​ത്തി​ക്കു​മ്പോ​ള്‍ എ​ക്കൗ​ണ്ടി​ലൂ​ടെ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് പ​ണം എ​ടു​ക്കു​വാ​ന്‍ ബാ​ങ്കി​ല്‍ വ​രേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​ക്കാ​നും, പെ​ന്‍​ഷ​ന്‍ വാ​ങ്ങി​ക്കു​ന്ന ഭു​രി​ഭാ​ഗ​വും 60 വ​യ​സ് ക​ഴി​ഞ്ഞ​വ​രാ​യ​ത് കൊ​ണ്ട് അ​വ​രെ വീ​ടു​ക​ളി​ല്‍ ത​ന്നെ മു​ന്‍ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​ത്തു​ന്ന​തി​നു​മാ​ണ് ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ണം വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്.
പെ​ന്‍​ഷ​ന്‍ വാ​ങ്ങി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക വാ​ര്‍​ഡ്ത​ല​ത്തി​ല്‍ ക്ര​മ​പ്പെ​ടു​ത്തി വാ​ര്‍​ഡ്ത​ല ദ്രു​ത ക​ര്‍​മ്മ സേ​ന അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ബാ​ങ്കി​ല്‍ നി​ന്ന് ന​ല്‍​കു​ന്ന സ്ലി​പ്പ് ഗു​ണ​ഭോ​ക്ത​ക്ക​ളെ കൊ​ണ്ട് ഒ​പ്പി​ടി​ച്ച്, വാ​ര്‍​ഡ് മെം​ബ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ല്‍ വാ​ര്‍​ഡ്ത​ല ദ്രു​ത​ക​ര്‍​മ്മ സേ​ന അ​ഗ​ത്തി​ന് ബാ​ങ്കി​ല്‍ നി​ന്ന് തു​ക ന​ല്‍​കു​ക​യും, തു​ക ഗു​ണ​ഭോ​ക്ത വി​ന് ല​ഭി​ച്ചു എ​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍ ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ്.
ഇ​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ജ​യ​ന്‍, സെ​ക്ര​ട്ട​റി ടി.​ഷാ​ഹു​ല്‍ ഹ​മീ​ദ്, സ്റ്റേ​റ്റ് ബാ​ങ്ക് മാ​നേ​ജ​ര്‍ സ​മ്യ​ക്ക് റാം, ​സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ ശ്രീ​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍ ത​മ്മി​ല്‍ സം​സാ​രി​ച്ച് ധാ​ര​ണ​യി​ല്‍ എ​ത്തി .പെ​ന്‍​ഷ​ന്‍ തു​ക ഇ​ങ്ങി​നെ ല​ഭി​ക്കേ​ണ്ട​വ​ര്‍ വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രു​മാ​യും ബ​ന്ധ​പ്പെ​ട​ണം