ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ട​ത്ത് വി​ള​ന്പു​ന്ന​തി​ന് വി​ല​ക്ക്
Sunday, March 29, 2020 10:48 PM IST
കൊ​ണ്ടോ​ട്ടി:​കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ട​ത്ത് വി​ള​ന്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും വി​ല​ക്ക്. കോ​വി​ഡ് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​രു​ന്ന​വ​ർ, വി​ള​ന്പു​ന്ന​വ​ർ, കി​ച്ച​ണ്‍ സം​ഘ​ടാ​ക​ർ എ​ന്നി​വ​ർ അ​ടു​ക്ക​ള വ​ശ​ത്തു നി​ന്നു ഭ​ക്ഷ​ണം ന​ൽ​ക​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നി​ർ​ത്ത​ലാ​ക്കി​യ​ത്.
ഭ​ക്ഷ​ണ വി​ത​ര​ത്തി​ലെ ധൂ​ർ​ത്തൊ​ഴി​വാ​ക്കാ​ൻ ഭ​ക്ഷ​ണം ന​ൽ​കേ​ണ്ട​വ​രു​ടെ പ്ര​ത്യേ​ക ലി​സ്റ്റ് ത​യാ​റാ​ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.​നി​ർ​ധ​ന​ർ, അ​ഗ​തി കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ, ഭി​ക്ഷാ​ട​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​ദി​ഷ്ട ആ​ളു​ക​ൾ ഒ​ഴി​ച്ചാ​ൽ മ​റ്റു​ള്ള​വ​ർ​ക്ക് 20 രൂ​പ നി​ര​ക്കി​ൽ ഭ​ക്ഷം ന​ൽ​കാ​മെ​ന്നും ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ന്ന​തി​ന് ഒ​രു ഭ​ക്ഷ​ണ പൊ​തി​ക്ക് അ​ഞ്ചു രൂ​പ അ​ധി​ക​വും വാ​ങ്ങാ​നും അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. മ​റ്റു ഏ​ജ​ൻ​സി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു വീ​ണ്ടും ഭ​ക്ഷ​ണം ന​ൽ​കേ​ണ്ടെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
അ​തേ​സ​മ​യം കു​ടും​ബ​ശ്രീ​ക്കു ഭ​ക്ഷ​ണം ത​യാ​റാ​ക്ക​ൽ, വി​ത​ര​ണം തു​ട​ങ്ങി​യ​വ​യും ഇ​തി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്ത​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ വ​ല​ക്കു​ന്നു​ണ്ട്. സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് നി​ല​വി​ലു​ള​ള നി​ർ​ദേ​ശം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്. കി​ച്ച​ണ്‍ പ്ര​വ​ർ​ത്ത​ന​ത്തി​നു അ​ര ല​ക്ഷം രൂ​പ കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ശേ​ഷി​ക്കു​ന്ന​വ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നു ക​ണ്ടെ​ത്താ​നാ​ണ് നി​ർ​ദേ​ശ​മെ​ങ്കി​ലും ഇ​തി​നും പ​രി​മി​തി​ക​ളു​ണ്ട്. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള​ള അ​രി സ്കൂ​ളു​ക​ളി​ൽ ബാ​ക്കി വ​ന്ന​വ​യാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ഇ​വ ക​ഴി​യു​ന്ന​തോ​ടെ അ​ടു​ത്ത റേ​ഷ​ൻ ഡി​പ്പോ​യി​ൽ നി​ന്നു ഒ​രു കി​ലോ അ​രി 10 രൂ​പ 90 പൈ​സ നി​ര​ക്കി​ലും പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സ​പ്ലൈ​കോ, ഹോ​ർ​ട്ടി കോ​ർ​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​ങ്ങാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ൾ,പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ, കു​ടും​ബ​ശ്രീ സം​ര​ഭ​ക യൂ​ണി​റ്റി​ക​ളി​ൽ നി​ന്നും പ​ച്ച​ക്ക​റി വാ​ങ്ങാ​നു​ള്ള അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ഇ​വ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഉ​പ​യോ​ഗി​ക്ക​നാ​ണ് നി​ർ​ദേ​ശം.