കോ​വി​ഡ് പ്ര​തി​രോ​ധം: മാ​ന​ന്ത​വാ​ടി രൂ​പ​ത ആ​ശു​പ​ത്രി വി​ട്ടു​ന​ൽ​കും
Sunday, March 29, 2020 10:47 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ 32 കി​ട​ക്ക​ക​ളു​ള്ള ബ്ലോ​ക്ക് പൂ​ർ​ണ​മാ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം. കോ​വി​ഡ് ചി​കി​ത്സാ​ല​യ​മാ​യി മാ​റ്റി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യി​രു​ന്ന​വ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.
ലാ​ബ്, ഐ​സി​യു, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഒ​പി​ക​ൾ, ഫാ​ർ​മ​സി, ന​ഴ്സിം​ഗ് സ്റ്റേ​ഷ​ൻ, ട്രീ​റ്റ്മെ​ന്‍റ് റൂം ​എ​ന്നി​വ​യും വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടും. അ​വ​ശ്യ​മെ​ന്നു​ക​ണ്ടാ​ൽ മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കും. ഇ​ക്കാ​ര്യം ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
കൊ​റോ​ണ സ​മൂ​ഹ​വ്യാ​പ​നം ഉ​ൾ​പ്പെ​ടെ വി​ഷ​മ​ഘ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ രൂ​പ​ത​യു​ടെ സ്ഥാ​പ​ന​ങ്ങ​ളും ഇ​ട​വ​ക​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം ക്ര​മ​പ്പെ​ടു​ത്തി ന​ൽ​ക​ണ​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഫൊ​റോ​ന വി​കാ​രി​മാ​രു​മാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ ബി​ഷ​പ് നി​ർ​ദേ​ശം ന​ൽ​കി.
സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്ന​തി​ൽ കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നു​മാ​യ ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ്ണൂ​ർ, വ​യ​നാ​ട്, മ​ല​പ്പു​റം, ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​ക​ളി​ലാ​യു​ള്ള മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നു ബി​ഷ​പ് അ​റി​യി​ച്ചു.