നീ​ട്ടു​പാ​റ​യി​ല്‍ 20 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Sunday, March 29, 2020 10:46 PM IST
പേ​രാ​മ്പ്ര : മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വ്യാ​ജ​വാ​റ്റ് വീ​ണ്ടും സ​ജി​വ​മാ​കു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് പ​ട്ടാ​ണി​പ്പാ​റ നീ​ട്ടു​പാ​റ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ല്‍ വ്യാ​ജ​മ​ദ്യ ഉ​ത്പാ​ദ​ന കേ​ന്ദ്രം ക​ണ്ടെ​ത്തി. ഇ​വി​ടെ ക​രി​ങ്ക​ല്‍ ക്വാ​റി​യോ​ട് ചേ​ര്‍​ന്ന ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത പ​റ​മ്പി​ല്‍ നി​ന്ന് 20 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. നീ​ട്ടു​പാ​റ കേ​ന്ദ്ര​മാ​ക്കി വ്യാ​പ​ക​മാ​യി വ്യാ​ജ​മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തു​ന്നെന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ പി, ​രാ​ജേ​ഷി​ന്‍റെ​യും സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​കെ ഹ​സ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
ര​ണ്ട് സ്‌​ക്വാ​ഡാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​എ​സ്‌​ഐ മാ​രാ​യ വി​ശ്വ​നാ​ഥ​ന്‍, മ​നോ​ജ് കു​മാ​ര്‍ , എ​സ്‌ സി ​പി ഒ ​മാ​രാ​യ എ​ന്‍.​എം. റ​സാ​ഖ്, സു​രേ​ഷ് ബാ​ബു, കെ ​എ ടി ​എ​സ് സേ​നാം​ഗം റി​ജേ​ഷ്, ഷീ​ബ കൂ​രാ​ട്ട്, ഡ്രൈ​വ​ര്‍ ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു. ക​ണ്ടെ​ത്തി​യ വാ​ഷ് സ്ഥ​ല​ത്ത് ന​ശി​പ്പി​ച്ചു. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.