അ​മി​ത വി​ല: പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി സി​വി​ല്‍ സ​പ്ലൈ​സ്
Sunday, March 29, 2020 10:46 PM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യ പ​രാ​തി​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി ജി​ല്ല​യി​ലെ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍. വ​ട​ക​ര താ​ലൂ​ക്കി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ന്‍റ് (കോ​ട്ട​പ​റ​മ്പ്), മാ​ര്‍​ക്ക​റ്റ് റോ​ഡ്, ക​സ്റ്റം​സ് റോ​ഡ്, മ​യ്യ​ന്നൂ​ര്‍, വി​ല്ല്യാ​പ്പ​ള്ളി, നാ​ദാ​പു​രം റോ​ഡ്, ക​ണ്ണൂ​ക്ക​ര, മു​ക്കാ​ളി (ന​ടു മു​ക്കാ​ളി), കു​ഞ്ഞി​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍, ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ള്‍, ഫി​ഷ്മാ​ര്‍​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി. വി​ല്ല്യാ​പ്പ​ള്ളി​യി​ല്‍ പ​ഴം, വ​ലി​യ ഉ​ള്ളി, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, മു​രി​ങ്ങ എ​ന്നി​വ​യ്ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.
ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നേ​ന്ത്ര​പ്പ​ഴ​ത്തി​നു 30 രൂ​പ​യി​ലും പ​ച്ച​മു​ള​ക് 60 രൂ​പ​യി​ലും കൂ​ടു​ത​ല്‍ ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. കു​റു​വ അ​രി​ക്ക് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും 38 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല.
മു​ക്കാ​ളി, കു​ഞ്ഞി​പ്പ​ള്ളി, അ​രൂ​ര്‍ , തൂ​ണേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ 150 രൂ​പ ഈ​ടാ​ക്കി വി​ല്പ​ന ന​ട​ത്തു​ന്നു എ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ച​തി​ല്‍ 120 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഈ​ടാ​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ ക​ട​ക​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​രു​ത്. പ​രി​ശോ​ധ​ന​യി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​ക്ക് പു​റ​മെ ജീ​വ​ന​ക്കാ​രാ​യ കെ .​പി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ , ഒ.​കെ പ്ര​ജി​ത്ത്, വി.​വി പ്ര​കാ​ശ്, കെ ​രാ​ഗേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.