പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന്ത്രി വി​ല​യി​രു​ത്തി
Sunday, March 29, 2020 10:46 PM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്നു. ന​ന്മ​ണ്ട, കാ​ക്കൂ​ര്‍ , ചേ​ള​ന്നൂ​ര്‍ ത​ല​ക്കു​ള​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ത​ത് സ്ഥ​ല​ങ്ങ​ളി​ല്‍ യോ​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന​ത്.​
നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കാ​ന്‍ മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് പ​രി​ശോ​ധ​ന കൃ​ത്യ​മാ​യി ന​ട​ത്താ​നും ഭ​ക്ഷ​ണ​വും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളും മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു.
ന​ന്മ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 246 പേ​രും കാ​ക്കൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 309 പേ​രും ചേ​ള​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 311 പേ​രും ത​ല​ക്കു​ള​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 254 പേ​രു​മാ​ണ് നി​ല​വി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.
ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ശോ​ഭ​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​ണ്ടൂ​ര്‍ ബി​ജു, കെ.​ജ​മീ​ല, ടി. ​വ​ത്സ​ല, പ്ര​കാ​ശ​ന്‍ , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ , മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ , ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.